തൃശൂര്‍: പലരെയും കബളിപ്പിച്ച് പണം തട്ടിയ കേസില്‍ മലപ്പുറം പോലീസ് അറസ്റ്റ് ചെയ്ത തൃശൂര്‍ സഹകരണ വിജിലന്‍സ് ഡിെവെ.എസ്.പി: കെ.എ. സുരേഷ്ബാബുവിന്റെ ഭാര്യ വി.പി. നുസ്രത്തിനെതിരേ വിശദാന്വേഷണം. ഇവരുടെ കുടുംബം ഈയിടെ വാങ്ങിയ കാറിനു തുക അടച്ചതുമായി ബന്ധപ്പെട്ടും അന്വേഷിക്കുമെന്നാണ് സൂചന. തട്ടിപ്പിനു പുറകില്‍ കൂടുതല്‍ സംഘങ്ങളുണ്ടോയെന്നും ഡിെവെ.എസ്.പിക്കു പങ്കുണ്ടോ എന്നും പോലീസ് സംശയിക്കുന്നു.
29 നു െവെകിട്ടാണ് ഡിെവെ.എസ്.പി.യുടെ ചേര്‍പ്പിലെ വസതിയില്‍ നിന്നു നുസ്രത്തിനെ അറസ്റ്റ് ചെയ്തത്. പണം തട്ടിപ്പിന് പിന്നില്‍ ”കൂട്ടുകൃഷി”യുണ്ടെന്നാണ് അനുമാനം. പോലീസിലെ ചിലര്‍ രക്ഷിക്കാന്‍ ചരടുവലിച്ചെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. നുസ്രത്തിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. മലപ്പുറം, പാലക്കാട്, തൃശൂര്‍, കൊല്ലം എന്നീ ജില്ലകളിലായി ഇവരുടെ പേരില്‍ ഒന്‍പതു കേസുകളുണ്ട്.
ജോലി വാഗ്ദാനംചെയ്ത് 4,85,000 രൂപ തട്ടിയെന്ന, മലപ്പുറം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് ഇപ്പോഴത്തെ നടപടി. റെയില്‍വേയില്‍ ജോലി വാഗ്ദാനംചെയ്താണു പണം തട്ടിയത്. വക്കീല്‍ ചമഞ്ഞ് തട്ടിപ്പുനടത്തി, പോലീസുദ്യോഗസ്ഥന്റെ ഭാര്യ എന്ന നിലയില്‍ ഇടനിലക്കാരിയായി പണം തട്ടി, സ്വര്‍ണം തട്ടി തുടങ്ങിയ പരാതികളാണു നിലവിലുള്ളത്.കേസ് ഒതുക്കാന്‍ പോലീസുദ്യോഗസ്ഥന്റെ സ്വാധീനമുപയോഗിച്ചെന്നും ആക്ഷേപമുണ്ട്. ഈ പശ്ചാത്തലത്തില്‍ ഡിെവെ.എസ്.പിയുടെ സാമ്പത്തികസ്രോതസുകളെക്കുറിച്ചും വിശദാന്വേഷണത്തിനു സാധ്യതയുണ്ട്.
ഒരു സ്ത്രീക്ക് തനിച്ച് െകെകാര്യം ചെയ്യാവുന്നതിലധികം നടപടികള്‍ തട്ടിപ്പിനു പുറകിലുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പല കേസുകളും ഉന്നതസമ്മര്‍ദത്തില്‍ മായ്ച്ചുകളയാന്‍ ശ്രമിച്ചുവെന്ന പരാതിയുമുണ്ട്.ഡിെവെ.എസ്.പിയുടെ ഫോണ്‍ രേഖകളടക്കമുള്ളവ പരിശോധിക്കും. ഇടപെട്ടതായുള്ള ഏതെങ്കിലും തരത്തില്‍ തെളിവുകളോ സൂചനയോ ലഭിച്ചാല്‍ നടപടിയെടുക്കുമെന്നാണ് സൂചന. സസ്‌പെന്‍ഡ് ചെയ്‌തേക്കുമെന്ന സൂചനയുമുണ്ട്.
കേസുകള്‍ ഒത്തുതീര്‍ക്കാന്‍ പോലീസ് തലത്തില്‍ നിര്‍ദേശമുണ്ടായിരുന്നുവെന്നു പറയുന്നു. സുരേഷ്ബാബുവിന്റെ രണ്ടാം ഭാര്യയാണ് നുസ്രത്ത്. ആദ്യ ഭാര്യ മരിച്ചു. അതിനു മുമ്പും ഇവരുമായി അടുത്ത സൗഹൃദമുണ്ടായിരുന്നുവെന്നാണ് വിവരം.
തൃശൂര്‍ റൂറല്‍ സ്‌പെഷല്‍ ബ്രാഞ്ച്, മലപ്പുറം, തിരൂര്‍ ഡിെവെ.എസ്.പിയുമായിരുന്നു. അതേ സമയം ഡിെവെ.എസ്.പിയുടെ ഭാര്യയെ തിരക്കിട്ട് അറസ്റ്റ് ചെയ്തതിന് പിന്നില്‍ പോലീസിലെ ചേരിപ്പോരാണെന്നും പറയുന്നുണ്ട്.