മനോരമയ്ക്ക് വാര്‍ത്താ ക്ഷാമമോ?
തെറ്റായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തെന്ന് ആരോപണം

തിരുവനന്തപുരം: മലയാള മനോരമ ദിനപ്പത്രത്തിലെ പ്രാദേശിക ലേഖകന്‍ യഥാര്‍ത്ഥ വസ്തുതകള്‍ മറച്ചുവച്ച് വാര്‍ത്തകള്‍ സൃഷ്ടിച്ചുവെന്ന് ആരോപണം. കടയ്ക്കല്‍ ഗവ.ആശുപത്രിയിലെ ഒ.പി. രാവിലെ 8 ന് തുടങ്ങേണ്ടതാണെന്നും 8.30 ആയിട്ടും ഡോക്ടര്‍മാര്‍ എത്തിയില്ലെന്നുമാണ് ഞായറാഴ്ച പുറത്തിറങ്ങിയ മനോരമയില്‍ പറയുന്നത്. ചുമരിലെ ക്ലോക്കും സീറ്റില്‍ ആളില്ലാത്തതുമടങ്ങുന്ന ചിത്രവും പത്രത്തിലുണ്ട്.

എന്നാല്‍ ഒറ്റനോട്ടത്തില്‍ വാര്‍ത്തയെ ഇത് സാധൂരിക്കുന്നതായി തോന്നുമെങ്കിലും വസ്തുത ഇതല്ലെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. കടയ്ക്കല്‍ ആശുപത്രിയിലെ ഒ.പി. തുടങ്ങുന്ന സമയം രാവിലെ 8.30 ആണ്. എന്നിട്ടും 8 മണിക്ക് തുടങ്ങേണ്ടതാണെന്ന് റിപ്പോര്‍ട്ടര്‍ എഴുതുകയായിരുന്നു. മാത്രമല്ല, ഡോക്ടര്‍മാര്‍ എത്തിയില്ലെന്ന് കാട്ടി പ്രസിദ്ധീകരിച്ച ചിത്രത്തിലെ ക്ലോക്കില്‍ എട്ടര മണി തികഞ്ഞിട്ടില്ലെന്നും ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. തെറ്റായ വാര്‍ത്തകള്‍ നല്‍കി പ്രമുഖ പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും സ്വകാര്യആശുപത്രിക്കു വേണ്ടി സര്‍ക്കാര്‍ ആശുപത്രിയെ മോശമായി ചിത്രീകരിക്കുകയാണെന്നും ആരോപണമുണ്ട്.