സിനിമാ നടി അന്നാരാജനെ പൂട്ടിയിട്ടു. പോലീസ് അന്വേഷണം ആരംഭിച്ചു

കൊച്ചി: പ്രമുഖ സിനിമ താരം അന്ന രാജനെ സ്വകാര്യ ടെലികോം സ്ഥാപനത്തില്‍ പൂട്ടിയിട്ടെന്ന് പരാതി. സിം കാര്‍ഡ് എടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് നടിയെ പൂട്ടിയിടുന്നതില്‍ കലാശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അന്ന രാജന് ആലുവ പൊലീസില്‍ പരാതി നല്കി.ഇന്ന് വൈകുന്നേരമാണ് ആലുവ മുനിസിപ്പല്‍ ഓഫീസിന് സമീപമുള്ള ടെലികോം സ്ഥാപനത്തില്‍ നടി ഡ്യൂപ്ലിക്കേറ്റ് സിം എടുക്കുന്നതിനായി എത്തിയത്. സിം എടുക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളുണ്ടായി. ഇതേ തുടര്‍ന്നാണ് നടിയെ പൂട്ടിയിട്ടത് എന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണം നടത്തിയ ശേഷം പരാതിയില്‍ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.