ജയലക്ഷ്മി സില്‍ക്സില്‍ വന്‍ തീപ്പിടിത്തം.
ഇന്നു രാവിലെ ആറുമണിക്കു ശേഷമാണ് തീകണ്ടത്. വിവിധ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള യൂണിറ്റുകള്‍ സ്ഥലത്തെത്തി. ഷോര്‍ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിനു കാരണമെന്നു കരുതുന്നു.
കല്ലായ് റോഡിലെ നാലുനില കെട്ടിടത്തിന്റെ നാലാമത്തെ നിലയിലാണ് തീ പ്രത്യക്ഷപ്പെട്ടത്. തീപ്പിടിച്ച സ്കഫോര്ർഡ് താഴെ പതിച്ച് താഴെ പാര്ർക്ക് ചെയ്തിരുന്ന രണ്ടു കാറുകള്‍ കത്തിനശിച്ചു. തീകണ്ട് ഒരു മണിക്കൂറിനു ശേഷവും കത്തല് തുടരുകയാണ്. തീ നിയന്ത്രണ വിധേയമാണെന്നു ഫയര്ർ ഫഴ്സ് അധികൃതര്ർ പറഞ്ഞു. തീ താഴേ നിലകളിലേക്കു പടര്ർന്നിട്ടുണ്ടോ എന്നു പരിശോധിക്കുകയാണ്.