നാഗാലാൻഡിന് ആദ്യ വനിതാ എം.എൽ.എ; ഹെക്കാനി ജെക്കാലു

സംസ്ഥാന പദവി ലഭിച്ച് 60 വർഷത്തിന് ശേഷം നാഗാലാൻഡില്‍ ആദ്യമായി ഒരു വനിത നിയമസഭയിലേക്ക്. എന്‍.ഡി.പി.പി സ്ഥാനാര്‍ഥി ഹെക്കാനി ജെക്കാലു ദിമാപൂർ മണ്ഡലത്തിൽ നിന്ന് ജയിച്ചു. 48കാരിയായ ഹെക്കാനി ജെക്കാലു അഭിഭാഷകയാണ്. ലോക് ജനശക്തി പാർട്ടിയുടെ അസെറ്റോ ഷിമോമിയെയാണ് ജക്കാലു പരാജയപ്പെടുത്തിയത്. 1536 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജെക്കാലുവിന്റെ വിജയം.