ദുരിതപൂര്‍ണ്ണമായ ജീവിതം, മണ്ണെണ്ണയ്ക്ക് തീവില ; മത്സ്യതൊഴിലാളികള്‍ രാജ്ഭവന് മാര്‍ച്ച് നടത്തി

തിരുവനന്തപുരം: മണെണ്ണയുടെ തീവിലക്കെതിരെയും-തീരദേശത്ത് ജീവിക്കുന്ന മത്സ്യ തൊഴിലാളികളുടെ ദുരിതപൂര്‍ണ്ണമായ ജീവിതത്തിനെതിരെ കണ്ണടക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹ നടപടികള്‍ക്കെതിരെ മത്സ്യതൊഴിലാളി കോണ്‍ഗ്രസ്സിന്റെ ദേശീയ സമിതി ആഹ്വാനം ചെയ്ത രാജ്ഭവന് മാര്‍ച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ഉദ്ഘാടനം ചെയ്തു. ദേശീയ ചെയര്മാന് ടി.എന്‍ പ്രതാപന് ,ഡി .സി.സി. പ്രസിഡന്റ് പാലോട് രവി, എം.വിന്‍സന്റ് എം.എല്‍ .എ എന്നിവര്‍ നേതൃത്വം നല്കി