പാകിസ്താനില്‍ വെള്ളപ്പൊക്ക ഭീഷണി; കൂടുതല്‍ ഡാം ഷട്ടറുകള്‍ തുറന്ന് ഇന്ത്യ

ശ്രീനഗര്‍: കശ്മീരിലെ റൈസി ജില്ലയിലെ സലാല്‍ ഡാമിന്റെ കൂടുതല്‍ ഷട്ടറുകള്‍ തുറന്ന് ഇന്ത്യ. പ്രദേശത്ത് മഴ കനത്തതോടെയാണ് ഇന്ത്യയുടെ ഈ നീക്കം.

പാകിസ്താനിലേക്ക് ഒഴുകുന്ന ചെനാബ് നദിയിലാണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിലും മഴ ശക്തമായിരുന്നു. ഇതോടെയാണ് അധികൃതര്‍ക്ക് ഡാമിന്റെ കൂടുതല്‍ ഷട്ടറുകള്‍ തുറക്കേണ്ടിവന്നത്. വെള്ളം കുത്തിയൊഴുകിത്തുടങ്ങിയതോടെ പാകിസ്താന്റെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുമോ എന്ന ഭീതി നിലനില്‍ക്കുന്നുണ്ട്.

സിന്ധു നദീ ജല കരാര്‍ മരവിപ്പിച്ചതിന് ശേഷം ഇന്ത്യ മേഖലയില്‍ തുറന്നുവിടുന്ന രണ്ടാമത്തെ ഡാം ആണ് സലാല്‍. നേരത്തെ ഉറി ഡാമും ഇന്ത്യ തുറന്നുവിട്ടിരുന്നു. ഇതോടെ പാക് അധീന കശ്മീരിലെ താഴ്ന്ന മേഖലകളില്‍ വെള്ളം കയറിയിരുന്നു.

അതേസമയം, ഇന്ത്യ- പാക് സംഘര്‍ഷം ശക്തമായിരിക്കെ ഡല്‍ഹിയില്‍ അതീവ ജാഗ്രത നിര്‍ദേശം. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാരുടെ അവധികള്‍ റദ്ദാക്കി. പാകിസ്താന്‍ ഇന്നലെ രാത്രിയില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ഇന്ത്യ ?ഗേറ്റിലേക്കുള്ള വിനോദസഞ്ചാരികളുടെ യാത്രയ്ക്ക് നിലവില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഏതെങ്കിലും തരത്തില്‍ അടിയന്തര സാഹചര്യം ഉണ്ടായാല്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് ആരോ?ഗ്യ, ദുരന്ത നിവാരണ വിഭാ?ഗങ്ങള്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. ഡല്‍ഹിയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കി. വേണമെങ്കില്‍ അധിക സേനയെ വിന്യസിക്കാനും തീരുമാനമായിട്ടുണ്ട്.

ഡല്‍ഹിയിലെ പ്രധാനപ്പെട്ട എല്ലാ മേഖലകളിലും സ്ഥലത്തെ ഡെപ്യൂട്ടി കമ്മീഷണര്‍മാരുമായി കൂടിക്കാഴ്ചകള്‍ നടത്തി
ഏത് തരത്തിലുള്ള സാഹചര്യത്തേയും നേരിടാന്‍ ഡല്‍ഹി പൊലീസ് തയ്യാറാണെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇതിന്റെ ഭാ?ഗമായി ഡല്‍ഹിയിലെ മാളുകള്‍, മാര്‍ക്കറ്റുകള്‍, മെട്രോ സ്റ്റേഷനുകള്‍, ഹോട്ടലുകള്‍, റെസിഡന്‍ഷ്യല്‍ കോളനികള്‍, വിമാനത്താവളങ്ങള്‍, മറ്റ് തിരക്കേറിയ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ജാഗ്രത വര്‍ധിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം രാത്രി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഇന്നലെ രാത്രി പാകിസ്താന്‍ വീണ്ടും ജമ്മു കശ്മീരില്‍ ആക്രമണം ശക്തമാക്കിയിരുന്നു. ഡ്രോണും യുദ്ധവിമാനങ്ങളും ഉപയോഗിച്ചുള്ള ആക്രമണമായിരുന്നു പാകിസ്താന്‍ നടത്തിയത്. എന്നാല്‍ ഈ ശ്രമങ്ങളെല്ലാം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തി.

അതിര്‍ത്തിയില്‍ സഹായം വേണ്ട മലയാളികള്‍ക്ക് ബന്ധപ്പെടാം; സെക്രട്ടേറിയറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നു

Leave a Reply

Your email address will not be published. Required fields are marked *