തിരുവനന്തപുരത്ത് ഭക്ഷ്യസുരക്ഷാവകുപ്പ് ഒരു മാസത്തോളം പഴക്കമുളള 800 കിലോ അഴുകിയ മീന്‍ പിടിച്ചെടുത്ത് കുഴിച്ചിട്ടു.

സംസ്ഥാനവ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന തുടരുന്നു. തിരുവനന്തപുരത്ത് നിന്ന് 800 കിലോയോളം അഴുകിയ മീന്‍ പിടികൂടി നശിപ്പിച്ചു. നെയ്യാറ്റിന്‍കര കാരക്കോണത്ത് റോഡരികില്‍ വില്‍പ്പന നടത്തുന്നവരില്‍ നിന്നാണ് മീന്‍ പിടികൂടിയത്. പിടിച്ചെടുത്ത മീന്‍ ആരോഗ്യവകുപ്പ് കുഴിച്ചുമൂടി. തമിഴ്നാട് കേരള അതിര്‍ത്തി പ്രദേശമായ കൂനന്‍പനയിലാണ് റോഡരികിലായി മീന്‍കച്ചവടം നടന്നത്.

മീന്‍ വാങ്ങിയവര്‍ മീനില്‍ പുഴുവിനെ കണ്ടതോടെ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ മിന്നല്‍ പരിശോധനയില്‍ മീനിന് ഏകദേശം ഒരു മാസത്തോളം പഴക്കമുള്ളതായി കണ്ടെത്തി. മീനില്‍ രാസവസ്തുവും ഉപയോഗിച്ചിട്ടുണ്ട്. പിന്നാലെ പഞ്ചായത്തിന് ആരോഗ്യപ്രവര്‍ത്തകര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. വഴിയരികില്‍ ഗതാഗതം തടസ്സപ്പെടുത്തി നടത്തുന്ന കച്ചവടത്തിനെതിരെ നാട്ടുകാരും പഞ്ചായത്തില്‍ പരാതി നല്‍കിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *