വിദഗ്ധ ചികിത്സയ്ക്കായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജര്‍മ്മനിയിലേക്ക്;
മക്കള്‍ ചികിത്സ നിഷേധിക്കുന്നുവെന്ന വാര്‍ത്തകള്‍ അസംബന്ധം

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിദഗ്ധ ചികിത്സയ്ക്കായി ജര്‍മ്മനിയിലേക്ക് പോകും. ഉമ്മന്‍ ചാണ്ടിയുടെ കുടുംബാംഗങ്ങളും ബെന്നി ബെഹനാന്‍ എംപിയും അദ്ദേഹത്തോടൊപ്പം പോകുമെന്നാണ് സൂചന. അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ അസംബന്ധമെന്ന് മകന്‍ ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിക്ക് മക്കള്‍ ചികിത്സ നിഷേധിക്കുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത്. . അപ്പ ആശുപത്രി വിട്ടു, ഇപ്പോള്‍ ഗസ്റ്റ് ഹൗസിലാണ്. ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. അതിനെ തുടര്‍ന്നാണ് എറണാകുളം രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. രാഹുല്‍ഗാന്ധിയും എഐസിസി നേതൃത്വവും നിരന്തരം കുടുംബാഗങ്ങളുമായി ബന്ധപ്പെട്ട് ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *