സിപിഎമ്മിനെതിരെ വിമര്‍ശന സ്വരമുയര്‍ത്തി മുന്‍ മന്ത്രി ജി സുധാകരന്

ആലപ്പുഴ : സിപിഎമ്മിനെതിരെ വിമര്‍ശന സ്വരമുയര്‍ത്തി മുന്‍ മന്ത്രി ജി സുധാകരന്. മറ്റുള്ളവരെ അടിച്ചിട്ട് അത് വിപ്ലവമെന്ന് പറയുന്നത് ശരിയല്ലെന്നും പാര്‍ട്ടിക്ക് പുറത്തുള്ളവര്‍ക്കും സ്വീകാര്യത ഉണ്ടാകണമെന്നും ആലപ്പുഴയില്‍ ഒരു പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കവേ ജി സുധാകരന് അഭിപ്രായപ്പെട്ടു.
പാര്‍ട്ടിക്ക് പുറത്തുള്ളവര്‍ക്കും സിപിഎമ്മില്‍ സ്വീകാര്യത ഉണ്ടാകണം. പ്രസ്ഥാനം വളര്‍ന്നത് അങ്ങനെയാണ്. മാര്‍ക്സിസ്റ്റുകാര്‍ മാത്രം വോട്ട് ചെയ്താല്‍ ജയിക്കില്ലെന്ന് ഓര്‍മ്മിക്കണം. കണ്ണൂരില്‍ ചിലയിടത്ത് അതിന് കഴിയുമായിരിക്കും’. പക്ഷേ ആലപ്പുഴയില്‍ അത് നടക്കില്ലെന്നും സുധാകരന് തുറന്നടിച്ചു. ആലപ്പുഴയില്‍ പുസ്തക പ്രകാശന ചടങ്ങില്‍ വച്ചായിരുന്നു സുധാകരന്റെ പരാമര്‍ശം.