സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതല്‍

തിരുവനന്തപുരം : സംസ്ഥാനത്തെ 5.87 ലക്ഷം എഎവൈ (മഞ്ഞ) റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ക്ഷേമ സ്ഥാപനങ്ങളിലെ ഇരുപതിനായിരത്തോളം അംഗങ്ങള്‍ക്കും സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റുകള്‍ നാളെ മുതല്‍ 27 വരെ എല്ലാ ജില്ലകളിലും റേഷന്‍ കടകളിലൂടെ വിതരണം ചെയ്യും. ക്ഷേമ സ്ഥാപനങ്ങളിലെ നാല് അംഗങ്ങള്‍ക്ക് ഒന്ന് എന്ന വീതം കിറ്റുകള്‍ താലൂക്ക് സപ്ലൈ ഓഫിസര്‍മാരുടെ മേല്‍നോട്ടത്തില്‍ എത്തിച്ചു നല്‍കും.

സാമൂഹികക്ഷേമ വകുപ്പു നല്‍കുന്ന പട്ടിക പ്രകാരമാണ് ഇതിന്റെ വിതരണം. 13 ഇനങ്ങള്‍ അടങ്ങിയ സഞ്ചിയാണു നല്‍കുക . വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്നു 8.30ന് തമ്പാനൂര്‍ ഹൗസിങ് ബോര്‍ഡ് ജംക്ഷനിലെ റേഷന്‍കടയുടെ മുന്നില്‍ മന്ത്രി ജി.ആര്‍.അനില്‍ നിര്‍വഹിക്കും

 

Leave a Reply

Your email address will not be published. Required fields are marked *