ബി.പി.എല്‍ വിദ്യാര്‍ഥികള്‍ക്ക് സമ്പൂര്‍ണ്ണ യാത്ര സൗജന്യം പരിഗണനയിലെന്ന് ഗതാഗത മന്ത്രി ആന്റണി

തിരുവനന്തപുരം: ബി.പി.എല്‍ വിദ്യാര്‍ഥികള്‍ക്ക് സമ്പൂര്‍ണ്ണ യാത്ര സൗജന്യം പരിഗണനയിലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. എസ്.എഫ്.ഐയോട് താന്‍ സംസാരിച്ചോളാം. കെ.എസ്.യു നിലപാട് രാഷ്ട്രീയപ്രേരിതമാണെന്നും ആന്റണി രാജു പറഞ്ഞു.തന്റെ പ്രസ്താവനയില്‍ നിന്നും വാക്കുകള്‍ അടര്‍ത്തിയെടുക്കുകയായിരുന്നു. പ്രസ്താവന മുഴുവന്‍ വായിച്ചാല്‍ താന്‍ പറഞ്ഞതെന്താണെന്ന് മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ മുന്നണി കൂട്ടായിട്ടാവും തീരുമാനമെടുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ ആന്റണി രാജുവിന്റെ പ്രസ്താവനക്കെതിരെ എസ്.എഫ്.ഐ ഉള്‍പ്പടെയുള്ള വിദ്യാര്‍ഥി സംഘടനകളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിരുന്നു.