സൗഹൃദ സന്ദര്‍ശനം, ലീഗുമായി അഭിപ്രായ വ്യത്യാസമില്ല; വിഡി സതീശന്‍

മലപ്പുറം: പാണക്കാട്ടേത് സൗഹൃദ സന്ദര്‍ശനമാണെന്നും ലീഗുമായി അഭിപ്രായ വ്യത്യാസമില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കോണ്‍ഗ്രസിനകത്ത് പ്രശ്‌നമുണ്ടായാലും ലീഗിനകത്ത് പ്രശ്‌നമുണ്ടായാലും അതവര്‍ തീര്‍ക്കും. രണ്ടും വ്യത്യസ്ഥ പാര്‍ട്ടികളാണ്. വര്‍ഷങ്ങളായി മുന്നോട്ട് പോവുന്ന മുന്നണിയാണ്. ഏത് പാര്‍ട്ടിയായാലും അവര്‍ക്ക് പ്രശ്‌നമുണ്ടായാലും പാര്‍ട്ടി നേതൃത്വം പരിഹരിച്ച് മുന്നോട്ട് പോവുമെന്ന് വിഡി സതീശന്‍

സാധാരണ രീതിയില്‍ ഉള്ള കൂടിക്കാഴ്ച മാത്രമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി ചര്‍ച്ച ചെയ്തത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ മാത്രമാണ്. മലപ്പുറത്തെ കോണ്‍ഗ്രസ് ആഭ്യന്തര പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തില്ല. ഇക്കാര്യത്തില്‍ ലീഗ് ഇതുവരെ ഇടപെട്ടിട്ടുമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.രാവിലെയാണ് സതീശനെത്തിയത്. പാണക്കാടെത്തിയ സതീശന്‍ ലീഗ് നേതാക്കളായ പികെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പിഎംഎ സലാം തുടങ്ങിയവരുമായി ചര്‍ച്ച നടത്തി. കോണ്‍ഗ്രസ്-ലീഗ് ബന്ധം ഉലഞ്ഞ സാഹചര്യത്തിലാണ് നേരിട്ടെത്തി കാര്യങ്ങള്‍ വിശദീകരിക്കുന്നത്. അതേസമയം, കെപിസിസി പ്രസിഡന്റ് കെ സുധാകരനും പാണക്കാടെത്തും. വൈകുന്നേരം നാലോടെയായിരിക്കും സുധാകരനെത്തുക.

 

 

Leave a Reply

Your email address will not be published. Required fields are marked *