പട്ടികജാതി വിദ്യാർത്ഥികളുടെ ഫണ്ട് തട്ടിപ്പ് ; ഐ എ എസ് ഉദ്യോഗസ്ഥനുള്‍പ്പെടെ അഞ്ച് പേർക്ക് തടവ് വിധിച്ച് കോടതി

തിരുവനന്തപുരം : പട്ടികജാതി വിദ്യാർത്ഥികളുടെ ഫണ്ട് തട്ടിപ്പ് നടത്തിയതിൽ ഐ എ എസ് ഉദ്യോഗസ്ഥനുള്‍പ്പെടെ അഞ്ചുപേർക്ക് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. മുൻ എസ് സി ഡയറക്ടർ എ ജെ രാജൻ എസ് സി. വകുപ്പിലെ മുൻ ഫിനാൻസ് ഓഫീസർ എൻ ശ്രീകുമാർ, മുൻ ഡെപ്യൂട്ടി ഡയറക്ടർ സത്യദേവൻ, മുൻ ഡെവലപ്മെൻ്റ് ഓഫീസർ സി സുരേന്ദ്രൻ, വർക്കലയിലുള്ള കമ്പ്യൂട്ടർ സ്ഥാപന ഉടമ സുകുമാരൻ എന്നിവരെയാണ് ശിക്ഷിച്ചത്. പ്രതികൾക്ക് രണ്ട് വർഷം തടവും അഞ്ചു ലക്ഷം പിഴയുമാണ് വിജിലൻസ് കോടതി വിധിച്ചത്.