ആഗോള അയ്യപ്പ സംഗമം; യുഡിഎഫിന്റെ തീരുമാനം ഇന്ന്

ആഗോള അയ്യപ്പ സംഗമത്തില്‍ യുഡിഎഫ് തീരുമാനം ഇന്ന്. പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനം നടത്തി നിലപാട് പ്രഖ്യാപിക്കും. സര്‍ക്കാര്‍ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ അജണ്ട ഉണ്ടെന്ന് തുറന്ന് കാണിക്കണമെന്ന് ഇന്നലെ ചേര്‍ന്ന യു.ഡി.എഫ് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. സമുദായ സംഘടനകളുടെ പിന്തുണ വിലയിരുത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനം.
അയ്യപ്പ സം?ഗമത്തില്‍ സഹകരിക്കേണ്ടതില്ലെന്ന അഭിപ്രായവും ഇന്നലെ ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ ഉയര്‍ന്നു. എല്ലാ വശങ്ങളും വിശദമായി പരിശോധിക്കാന്‍ വിഡി സതീശനെ ചുമതലപ്പെടുത്തുകയായിരുന്നു. ആഗോള അയ്യപ്പ സംഗമത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അതൃപ്തി പരസ്യമാക്കിയിരുന്നു. പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാന്‍ എത്തിയ സംഘാടകരുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറായില്ല. ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് അടക്കമുള്ളവരാണ് ക്ഷണിക്കാനായി എത്തിയിരുന്നത്. ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് അടക്കമുള്ളവര്‍ കന്റോണ്‍മെന്റ് ഹൗസിലാണ് ക്ഷണിക്കാന്‍ എത്തിയത്.
പ്രതിപക്ഷ നേതാവ് കൂടിക്കാഴ്ചയ്ക്ക് തയ്യാറാവാത്തതിനെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അടക്കമുള്ളവര്‍ തിരികെ മടങ്ങി. നേരത്തെ സംഘാടക സമിതിയുടെ ഉപരക്ഷാധികാരിയായി വി ഡി സതീശനെ നിശ്ചയിച്ചിരുന്നു. ഇത് പ്രതിപക്ഷ നേതാവുമായി കൂടിയാലോചിക്കാതെയാണ് സര്‍ക്കാര്‍ ചെയ്തത്. ഇതിലും പ്രതിപക്ഷ നേതാവിന് അതൃപ്തിയുണ്ട്.