ജനാധിപത്യ രാജ്യത്ത് മാധ്യമങ്ങൾക്ക് പ്രാണവായുവിൻ്റെ സ്ഥാനം: ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള

മാനന്തവാടി : ജനാധിപത്യ രാജ്യത്ത് മാധ്യമങ്ങൾക്ക് പ്രാണവായുവിൻ്റെ സ്ഥാനമാണ് ഉള്ളതെന്ന് ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു.മാനന്തവാടി പ്രസ്‌ക്ലബ് സംസ്ഥാനതലത്തിൽ പ്രാദേശിക മാധ്യമപ്രവർത്തകർക്ക് ഏർപ്പെടുത്തിയ പുരസ്കാരം വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളിലല്ലെങ്കിൽ ജനാധിപത്യ രാജ്യത്തിന് നിലനിൽപ്പില്ല. വിവാദങ്ങൾക്ക് പിറകേ മാത്രം പോകാതെ സത്യത്തെ പ്രകാശപൂരിതമാക്കാനാണ് ഓരോ മാധ്യമപ്രവർത്തകനും പരിശ്രമിക്കേണ്ടത്. രാജ്യസുരക്ഷയ്ക്ക് പോലും ഭീഷണിയായിരുന്നിട്ടും മാധ്യമപ്രവർത്തനത്തിന് കൂച്ചുവിലങ്ങിടാൻ സുപ്രീംകോടതി പോലും തയ്യാറായില്ല. മാധ്യമങ്ങൾ രാജ്യത്തിന്റെ താത്പര്യം മനസ്സിലാക്കി പ്രവർത്തിക്കണമെന്ന നിർദേശമാണ് കോടതി മുന്നോട്ടുവച്ചത്. ഇത് ജനാധിപത്യ രാജ്യത്തിൽ മാധ്യമങ്ങളുടെ പ്രാധാന്യമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.