സംസ്ഥാനത്തെ സ്വര്‍ണവില പവന് വീണ്ടും 90000 കടന്നു

സംസ്ഥാനത്തെ സ്വര്‍ണവില പവന് വീണ്ടും 90000 കടന്നു. ഇന്ന് രാവിലെ സ്വര്‍ണവിലയില്‍ കുറവുണ്ടായെങ്കിലും വൈകീട്ട് വീണ്ടും ഉയരുകയായിരുന്നു. രാവിലെത്തെ വിലയില്‍ നിന്ന് വൈകീട്ടോടെ 1040 രൂപ കൂടി ഒരു പവന് വില 90720 രൂപയാകുകയായിരുന്നു. ഗ്രാമിന് 130 രൂപയാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം ഉയര്‍ന്നത്. ഇതോടെ ഗ്രാമിന് 11,340 രൂപയായി.
രാവിലെ പവന് ഒറ്റയടിക്ക് 1360 രൂപ താഴ്ന്ന് 89680 രൂപയായിരുന്നു. ഗ്രാമിന് 170 രൂപയാണ് കുറഞ്ഞത്. 11210 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന് രാവിലത്തെ വില. കഴിഞ്ഞ ദിവസം ഒരു പവന്റെ സ്വര്‍ണത്തിന്റെ വില 91000 കടന്ന് സര്‍വകാല റെക്കോര്‍ഡിട്ടിരുന്നു. സ്വര്‍ണത്തിന് രാജ്യാന്തര തലത്തില്‍ വിലയുയരുന്ന സാഹചര്യത്തിലാണ് കേരളത്തിലും വില ഉയരുന്നത്.