സംസ്ഥാനത്ത് കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുത്തനെ കുറഞ്ഞു. തുടര്‍ച്ചയായാ നാല് ദിവസത്തെ വര്‍ദ്ധനവിന് ശേഷം ഇന്നലെ സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നിരുന്നു. ഇന്ന് ഒറ്റയടിക്ക് 1200 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നത്തെ വിപണി വില 71840 രൂപ
ജൂണ്‍ തുടങ്ങിയതിന്‌ശേഷം 1,680 രൂപയോളമാണ് സ്വര്‍ണത്തിന് വര്‍ദ്ധിച്ചത്. ഇന്നത്തെ വമ്പന്‍ ഇടിവ് വിവാഹ വിപണിക്ക് ഉണര്‍വേകും. ഇന്ന് രു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 150 രൂപ കുറഞ്ഞു. ഇന്നത്തെ വില 8980 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 125 രൂപ വര്‍ധിച്ചിരുന്നു. ഇന്നത്തെ വിപണി വില 7365 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 113 രൂപയാണ്.