സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്

സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും ഉയര്‍ന്ന നിലയില്‍ തുടരുന്നു. ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 880 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 110 രൂപ കൂടി ഉയര്‍ന്നതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 12,945 രൂപയായി.
ഇന്നത്തെ വര്‍ധനവുള്‍പ്പെടെ കണക്കിലെടുത്താല്‍ സംസ്ഥാനത്ത് ഒരു പവന് സ്വര്‍ണത്തിന്റെ വില്‍പ്പന വില 1,03,560 രൂപയായി ഉയര്‍ന്നു. ഈ പ്രവണത തുടര്‍ന്നാല്‍ വളരെ വേഗം തന്നെ പവന് ഒന്നേകാല്‍ ലക്ഷം രൂപയിലെത്തുമോ എന്ന ആശങ്കയാണ് ഉയരുന്നത്.
രാജ്യാന്തര വിപണിയിലെ സ്വര്‍ണവിലയിലെ കുതിപ്പിന്റെ പ്രതിഫലനമാണ് കേരളത്തിലും കാണുന്നതെന്നാണ് വിലയിരുത്തല്‍. ഈ മാസത്തിന്റെ തുടക്കത്തില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 95,680 രൂപയായിരുന്നു. എന്നാല്‍ 9ന് 94,920 രൂപയായി ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തിയ സ്വര്‍ണവില പിന്നീട് തുടര്‍ച്ചയായി ഉയരുകയായിരുന്നു.
നാല് ദിവസങ്ങള്‍ക്ക് മുന്‍പാണ് സംസ്ഥാനത്ത് സ്വര്‍ണവില പവന് ചരിത്രത്തിലാദ്യമായി ഒരു ലക്ഷം രൂപ കടന്നത്. അതിനുശേഷവും ഇടിവ് കാണിക്കാതെ ഉയര്‍ന്ന നിലയില്‍ തന്നെ സ്വര്‍ണവില തുടരുകയാണ്.