തിരുവനന്തപുരം: ശാസ്താമംഗലത്ത് മോഷണക്കുറ്റം ആരോപിച്ച് ബ്യൂട്ടിപാര്‍ലര്‍ ഉടമ യുവതിയെ നടുറോഡിലിട്ട് മര്‍ദിച്ചു. സംഭവത്തില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമ നീനക്കെിതരെ മ്യൂസിയം പൊലീസ് കേസെടുത്തു. ഇന്നലെ ഉച്ചയോടെയാണ് വള മോഷ്ടിച്ചെന്നാരോപിച്ച് യുവതി ആക്രമിക്കപ്പെട്ടത്. മോഷണക്കുറ്റം ആരോപിച്ച് യുവതിയെ ആക്രമിക്കുന്നതിന്റെ വീഡിയോയും പുറത്തു വന്നിരുന്നു.
നീന, യുവതിയെ ചെരുപ്പൂരി അടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. മര്‍ദനത്തിന് ഇരയായ സ്ത്രീ തന്റെ ഷോപ്പിന് സമീപം ഇരിക്കുകയായിരുന്നെന്നും പല തരത്തില്‍ തന്നെ പ്രകോപിപ്പിച്ചെന്നും ബ്യൂട്ടി പാര്‍ലര്‍ നീന പറഞ്ഞു. നഷ്ടപ്പെട്ട മൊബൈല്‍ പാര്‍ലറിന്‍റെ പരിസരത്ത് തിരയുകയായിരുന്നെന്ന് മര്‍ദനമേറ്റ യുവതി പറഞ്ഞു. അതേസമയം, മര്‍ദനമേറ്റ യുവതിക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പൊലീസ് പറഞ്ഞു.