എല്ലാ മലയാളികള്‍ക്കും ഗവര്‍ണറും മുഖ്യമന്ത്രിയും ഓണാശംസ നേര്‍ന്നു

കേരള ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍ ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഹൃദ്യമായ ഓണാശംസകള്‍ നേര്‍ന്നു

“ജനമനസ്സുകളില്‍ സമത്വവും ഐശ്വര്യവും ഒരുമയും നിറഞ്ഞ ഒരു നല്ലകാലത്തിന്റെ അമൂല്യസ്മൃതികളും ഭവനങ്ങളില്‍ ഉത്സവത്തിന്റെ അലൗകികാനന്ദവും നിറയ്ക്കുന്ന ആഘോഷമാണ് ഓണം.

ഓണത്തിന്റെ ഈണവും ‍‍‍ സമ്പല്‍സമൃദ്ധിയുടെ തിളക്കവും കേരളം നല്‍കുന്ന ഒരുമയുടെയും സമത്വത്തിന്റെയും സ്നേഹസന്ദേശമായി ലോകമെങ്ങുമെത്തിക്കാന്‍ ‍ നമുക്ക് കൈകോര്‍ക്കാം” – ഗവര്‍ണര്‍ ആശംസിച്ചു.

മുഖ്യമന്ത്രിയുടെ ഓണാശംസ

ഭേദചിന്തകള്‍ക്കതീതമായ മനുഷ്യമനസ്സുകളുടെ ഒരുമ വിളംബരം ചെയ്യുന്ന സങ്കല്‍പ്പമാണ് ഓണത്തിന്റേത്. സമൃദ്ധിയുടെയും ഐശ്യത്തിന്റെയും സമാധാനത്തിന്റെയും സ്വപ്നങ്ങളുടെ സാക്ഷാത്കാരമായാണ് മലയാളി ഓണത്തെ കാണുന്നത്. 

ഒരുവിധത്തിലുള്ള അസമത്വവും ഇല്ലാത്തതും മനുഷ്യരെല്ലാം തുല്യരായി പുലരേണ്ടതുമായ ഒരു കാലം ഉണ്ടായിരുന്നുവെന്ന് ഓണ സങ്കല്‍പ്പം നമ്മോടു പറയുന്നു. വരുംകാലത്ത് സമാനമായ ഒരു സാമൂഹ്യക്രമം സാധിച്ചെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്ന ചിന്തയാണിത്. ആ നിലക്ക്  ഓണത്തെ ഉള്‍ക്കൊള്ളാനും എല്ലാ വേര്‍തിരിവുകള്‍ക്കുമതീതമായി ഒരുമിക്കാനും നമുക്ക് കഴിയണം. ഐശ്വര്യപൂര്‍ണമായ ഓണം ലോകത്തെവിടെയുമുള്ള മലയാളിക്ക് ഉണ്ടാവട്ടെ എന്ന് ഹൃദയപൂര്‍വ്വം  ആശംസിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *