ഗാന്ധി ജയന്തിദിനത്തില്‍ പ്രവേശനം സൗജന്യം
വന്യജീവി വാരാഘോഷവുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 2 ഗാന്ധിജയന്തിദിനത്തില്‍ ദേശീയ ഉദ്യാനങ്ങള്‍, കടുവ സംരക്ഷണ കേന്ദ്രങ്ങള്‍, വന്യജീവി സങ്കേതങ്ങള്‍ എന്നിവ സന്ദര്‍ശിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് പ്രവേശന ഫീസ് ഉണ്ടായിരിക്കുന്നതല്ല. വന്യജീവി വാരാഘോഘങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന മത്സരങ്ങളിലെ വിജയികള്‍ക്ക് ഒക്ടോബര്‍ 8 മുതല്‍ ഒരു വര്‍ഷം പ്രവേശനം സൗജന്യമായിരിക്കുമെന്ന് വനം വന്യജീവി വകുപ്പ് അറിയിച്ചു.
പട്ടികജാതി/പട്ടിക വര്‍ഗ വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പരീക്ഷാ പരിശീലനം
ആലുവ സബ്ജയില്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ഗവ. പ്രീ. എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി / പട്ടികവര്‍ഗ വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് പി.എസ്.സി ഡിഗ്രിതല പരീക്ഷകള്‍ക്ക് സൗജന്യ പരിശീലനം ആരംഭിക്കും.
ഒരു ലക്ഷത്തില്‍ താഴെ വരുമാനമുള്ള ഒ ബി സി / ഒ ഇ സി വിഭാഗത്തില്‍പ്പെട്ട വര്‍ക്ക് 30 ശതമാനം സീറ്റുണ്ട്. തെരഞ്ഞെടുക്കുന്ന പട്ടികജാതി / പട്ടികവര്‍ഗ വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് ഹാജര്‍ നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റൈപ്പന്റ് ലഭിക്കും. വിദ്യാര്‍ത്ഥി ഫോട്ടോ, ജാതി, വരുമാനം (ഒ ബി സി / ഒ ഇ സി) എന്നിവയുടെ സര്‍ട്ടിഫിക്കറ്റ്, പി എസ് സി ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പ് എന്നിവ സഹിതം ഓഫീസില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി ഒക്ടോബര്‍ 25. ഫോണ്‍: 0484-2623304.
പട്ടികജാതി/പട്ടികവര്‍ഗ വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യു.പി.എസ്.സി പരീക്ഷാപരിശീലനം
ആലുവ സബ് ജയില്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ഗവ. പ്രീ എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി/പട്ടികവര്‍ഗ വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് 2023-ലെ യു.പി.എസ്.സി പരീക്ഷകള്‍ക്കായി സൗജന്യ പരിശീലനം ഉടന്‍ ആരംഭിക്കും.
ഒരു ലക്ഷത്തില്‍ താഴെ വരുമാനമുള്ള ഒ ബി സി / ഒ ഇ സി വിഭാഗത്തില്‍പ്പെട്ട വര്‍ക്ക് 30 ശതമാനം സീറ്റുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന പട്ടികജാതി പട്ടികവര്‍ഗ വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് ഹാജര്‍ നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റൈപ്പന്റ് ലഭിക്കും.
വിദ്യാര്‍ത്ഥി ഫോട്ടോ, ജാതി, വരുമാനം (ഒ ബി സി / ഒ ഇ സി) എന്നിവയുടെ സര്‍ട്ടിഫിക്കറ്റ്, അപേക്ഷയുടെ പകര്‍പ്പ് എന്നിവ സഹിതം ഓഫീസില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി ഒക്ടോബര്‍ 13. ഫോണ്‍: 0484-2623304.
സിനിമ ഓപ്പറേറ്റര്‍ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന സിനിമാ ഓപ്പറേറ്റര്‍ പരീക്ഷാ ബോര്‍ഡ് 2022- ല്‍ നടത്തുന്ന സിനിമാ ഓപ്പറേറ്റര്‍ പരീക്ഷയ്ക്ക് യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 31 വൈകിട്ട് അഞ്ചുവരെ. വിശദവിവരങ്ങള്‍ക്ക് ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറുടെ കാര്യാലയവുമായോ ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റുകളുമായോ ബന്ധപ്പെടണം. വിശദവിവരങ്ങള്‍ www.ceikerala.gov.in ലും കേരള ഗസറ്റ് നം.38 ലും ലഭിക്കും.
അന്താരാഷ്ട്ര വയോജനദിനം : സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍ വയോസേവന പുരസ്‌കാരങ്ങള്‍ സമ്മാനിക്കും – മന്ത്രി ബിന്ദു
അന്താരാഷ്ട്ര വയോജനദിനാചരണത്തിന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തും വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നു.
സംസ്ഥാനതല ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ.ആര്‍ .ബിന്ദു നിര്‍വ്വഹിക്കും. ചടങ്ങില്‍ ‘വയോസേവന’ അവാര്‍ഡുകള്‍ മന്ത്രി വിതരണം ചെയ്യും. ഒക്ടോബര്‍ ഒന്നിന് രാവിലെ 11 ന് തൃശ്ശൂര്‍ വി.കെ.എന്‍.മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് പരിപാടി.
തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം.കെ. വര്‍ഗ്ഗീസ് അദ്ധ്യക്ഷനായിരിക്കും. മുതിര്‍ന്ന പൗരന്‍മാരുടെ അവകാശങ്ങളെക്കുറിച്ച് അവബോധം പ്രചരിപ്പിക്കുന്നതിനും അവരുടെ സംഭാവനകളെ അഭിനന്ദിക്കുന്നതിനുമാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
വയോജന മേഖലയില്‍ ശ്ലാഘനീയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന വ്യക്തികള്‍ക്കും, സര്‍ക്കാര്‍, സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങള്‍ക്കും വേണ്ടി സാമൂഹ്യ നീതി വകുപ്പ് ഏര്‍പ്പെടുത്തിയ വയോസേവന അവാര്‍ഡുകളാണ് വിതരണം ചെയ്യുന്നത്. ആജീവനാന്ത സംഭാവനക്കുള്ള പുരസ്‌കാരം നിരൂപക ഡോ. എം ലീലാവതിക്കും ഗായകന്‍ പി ജയചന്ദ്രനും സമ്മാനിക്കും.
മികച്ച വയോജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സ്ഥാപനങ്ങള്‍, കായികമേഖലയിലെ സംഭാവന, കല-സാഹിത്യ-സാംസ്‌കാരിക മേഖല, തുടങ്ങി പത്തോളം പുരസ്‌ക്കാരങ്ങളാണ് സമ്മാനിക്കുന്നത്
മുതിര്‍ന്ന പൗരന്മാര്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍, കലാവിരുന്ന് , ചിത്രപ്രദര്‍ശനം, കോളേജ് വിദ്യാര്‍ത്ഥികളുടെ ഫ്ലാഷ് മോബ് , തെരുവുനാടകം, വയോജനക്ഷേമ ബോധവത്ക്കരണ ഫോട്ടോ എക്സിബിഷന്‍, KSSM വയോമിത്രം മെഡിക്കല്‍ ക്യാമ്പ് തുടങ്ങിയ പരിപാടികളും വയോജനദിനത്തിന്റ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട് – മന്ത്രി.ബിന്ദു വ്യക്തമാക്കി.
സ്വയംതൊഴില്‍ പദ്ധതിക്ക് അപേക്ഷിക്കാം
എംപ്ലോയ്മെഞ്ച് എക്സ്ചേഞ്ച് മുഖേന നടപ്പിലാക്കുന്ന വിവിധ സ്വയം തൊഴില്‍ പദ്ധതികളിലേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപ വരെയുള്ള 21നും 50നും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് സ്വയം തൊഴില്‍ ആരംഭിക്കുവാനായി ബാങ്ക് മുഖേന ഒരു ലക്ഷം രൂപ വരെ വായ്പയും, ഇരുപതിനായിരം രൂപ വരെ സബ്സിഡിയും നല്‍കുന്ന കെസ്റു സ്വയം തൊഴില്‍ പദ്ധതി, കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപ വരെയുള്ള 21നും 45 നും മദ്ധ്യേ പ്രായമുള്ള ഒന്നില്‍ കൂടുതല്‍ പേര്‍ക്ക് സംയുക്ത സംരംഭം ആരംഭിക്കുവാനായി ബാങ്ക് മുഖേന പത്തു ലക്ഷം രുപ വരെ വായ്പയും, രണ്ടു ലക്ഷം രൂപ വരെ സബ്സിഡിയും നല്‍കുന്ന മള്‍ട്ടി പര്‍പ്പസ് സര്‍വീസ് സെന്റേഴ്സ്/ജോബ് ക്ലബ് സ്വയം തൊഴില്‍ പദ്ധതി, എന്നീ പദ്ധതികളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ ഫോറം www.employment.kerala.gov.in എന്ന വെബ്സൈറ്റിലും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ആറ്റിങ്ങല്‍: 0470 2622237, ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കിളിമാനൂര്‍: 0470 2671805, ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നെടുമങ്ങാട്: 0472 2804333, ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നെയ്യാറ്റിന്‍കര: 0471 2222548, ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കാട്ടാക്കട: 0471 2295030, റൂറല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കഴക്കൂട്ടം: 0471 2413535, ട്രൈബല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പാലോട്: 0472 2840480, മോഡല്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് തിരുവനന്തപുരം: 0471 2741713.
മത്സ്യവിത്ത് നിക്ഷേപം’ പദ്ധതിക്ക് ആറ്റിങ്ങല്‍ മുന്‍സിപ്പാലിറ്റിയില്‍ തുടക്കമായി;
നെയ്യാറില്‍ നിന്നെത്തിച്ചത് രണ്ടുലക്ഷം മത്സ്യകുഞ്ഞുങ്ങള്‍
സംസ്ഥാന സര്‍ക്കാരും മത്സ്യബന്ധന വകുപ്പും സംയുക്തമായി നടത്തുന്ന ‘ പൊതു ജലാശയങ്ങളിലെ മത്സ്യ വിത്ത് നിക്ഷേപം ‘ പദ്ധതിക്ക് തുടക്കം കുറിച്ച് ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി. വിഷരഹിത മത്സ്യം ഉറപ്പാക്കുന്നതിനായി സംസ്ഥാനത്തെ ഉള്‍നാടന്‍ ജലാശയങ്ങളില്‍ മത്സ്യ സമ്പത്ത് വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയുള്ള പദ്ധതിയുടെ ഉദ്ഘാടനം ഒ.എസ് അംബിക എംഎല്‍എ നിര്‍വഹിച്ചു. ആറ്റിങ്ങലിലെ മേലാറ്റിങ്ങല്‍ കടവ്, പൂവന്‍പാറ കടവ് എന്നിവിടങ്ങളിലാണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. കാര്‍പ്പ് ഇനത്തിലുള്ള രോഹു, കട്ല, മൃഗാല്‍ എന്നീ മത്സ്യ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. തിരുവനന്തപുരം നെയ്യാര്‍ ഡാമില്‍ നിന്നും ഇതിനായി രണ്ടുലക്ഷം മത്സ്യകുഞ്ഞുങ്ങളെ കൊണ്ടുവന്നിരുന്നു. ആറ്റിങ്ങല്‍ മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ എസ് കുമാരി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ആറ്റിങ്ങല്‍ മുന്‍സിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ തുളസീധരന്‍ പിള്ള, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, നാട്ടുകാര്‍ എന്നിവരും പങ്കെടുത്തു.