കണ്ണൂര് അറിയിപ്പുകൾ

കൊവിഡ് വാക്സിനേഷൻ യജ്ഞം 30 വരെ
ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായ സൗജന്യ കൊവിഡ് വാക്സിനേഷൻ യജ്ഞം സെപ്റ്റംബർ 30ന് അവസാനിക്കും. വാക്സിനെടുക്കാൻ ബാക്കിയുള്ളവർ അതത് പരിധിയിലെ ആരോഗ്യ സ്ഥാപനങ്ങളിൽ നിന്ന് വാക്സിൻ സ്വീകരിക്കണമെന്ന് ഡെപ്യൂട്ടി ഡി എം ഒ(ആരോഗ്യം) അറിയിച്ചു.
അപേക്ഷ ക്ഷണിച്ചു
അപ്പാരൽ ട്രെയിനിംഗ് ആന്റ് ഡിസൈൻ സെന്ററും രാജീവ്ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡവലപ്മെന്റും സംയുക്തമായി നടത്തുന്ന ഫാഷൻ ഡിസൈൻ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് വർഷത്തെ ബിവോക് ഡിഗ്രി ഇൻ ഫാഷൻ ഡിസൈൻ ആന്റ് റിട്ടെയിൽ റഗുലർ, ഒരു വർഷത്തെ ഫാഷൻ ഡിസൈൻ ടെക്നോളജി ഡിപ്ലോമ എന്നീ കോഴ്സുകളിലേക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം. പ്ലസ്ടു യോഗ്യതയുള്ളവർ അപ്പാരൽ ട്രെയിനിംഗ് ആന്റ് ഡിസൈൻ സെന്റർ, കിൻഫ്ര ടെക്സ്റ്റൈൽ സെന്റർ, നാടുകാണി, പള്ളിവയൽ പി ഒ, തളിപ്പറമ്പ, കണ്ണൂർ, 670142 എന്ന വിലാസത്തിലോ 9995004269, 9744917200 എന്ന നമ്പറുകളിലോ ബന്ധപ്പെടുക.
ലീഗൽ കൗൺസിലർ
പട്ടികജാതി വികസന വകുപ്പ് ജില്ലാ ഓഫീസുകളിൽ ലീഗൽ കൗൺസിലർമാരുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 21നും 40നും ഇടയിൽ പ്രായമുള്ള പട്ടികജാതി വിഭാഗത്തിൽപെട്ടവരായിരിക്കണം അപേക്ഷകർ. നിയമ ബിരുദവും അഭിഭാഷകരംഗത്ത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. നിശ്ചിത മാതൃകയിലള്ള അപേക്ഷ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം നിയമനം ആഗ്രഹിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ഒക്ടോബർ ഏഴിന് വൈകിട്ട് അഞ്ച് മണിക്കകം സമർപ്പിക്കണം. രണ്ട് വർഷത്തേക്കാണ് നിയമനം. ഫോൺ: 0497 700596.
റാങ്ക് പട്ടിക റദ്ദായി
ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ യു പി സ്കൂൾ അസിസ്റ്റന്റ് (മലയാളം മീഡിയം 386/2014) തസ്തികയിൽ#േക്ക് 2018 ഡിസംബർ 27ന് നിലവിൽ വന്ന 966/18/എസ് എസ് വി നമ്പർ റാങ്ക് പട്ടിക കാലാവധി 2021 ഡിസംബർ 21ന് പൂർത്തിയായതിനാൽ റദ്ദായതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു.
ലെവൽക്രോസ് അടച്ചിടും
താഴെചൊവ്വ-ആയിക്കര സ്പിന്നിംഗ് മിൽ റോഡിൽ എടക്കാട്, കണ്ണൂർ സൗത്ത് സ്റ്റേഷനുകൾക്കിടയിലുള്ള 240ാം നമ്പർ ലെവൽക്രോസ് സെപ്റ്റംബർ 26ന് ഉച്ച 12 മണി മുതൽ ഒക്ടോബർ രണ്ടിന് രാത്രി എട്ട് മണി വരെ അടച്ചിടും. തലശ്ശേരി- കണ്ണൂർ ദേശീയപാത ചൊവ്വയിലെ എടക്കാട്, കണ്ണൂർ സൗത്ത് സ്റ്റേഷനുകൾക്കിടയിലുള്ള 239ാം നമ്പർ ലെവൽക്രോസ് സെപ്റ്റംബർ 27ന് രാവിലെ 10 മുതൽ ഒക്ടോബർ മൂന്നിന് രാത്രി എട്ട് മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയിൽവെ സീനിയർ സെക്ഷൻ എഞ്ചിനീയർ അറിയിച്ചു.
മെഡിക്കൽ ഓഫീസർ നിയമനം
വിമുക്തി മിഷന്റെ ഭാഗമായി പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ പ്രവർത്തിക്കുന്ന ലഹരി വിമുക്ത കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. എം ബി ബി എസ്, ടി സി എം സി രജിസ്ട്രേഷൻ ആണ് യോഗ്യത. സൈക്യാട്രിയിൽ പി ജി അഭികാമ്യം. താൽപര്യമുള്ളവർ സെപ്റ്റംബർ 30ന് രാവിലെ 10 മണിക്ക് ജില്ലാ മെഡിക്കൽ ഓഫീസറുടെ (ആരോഗ്യം) ചേമ്പറിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 0497 2709709.
വന്യജീവി വാരാഘോഷം: വിദ്യാർഥികൾക്ക് മത്സരങ്ങൾ
വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി വനം വകുപ്പ് ജില്ലയിലെ എൽ പി, യു പി, ഹൈസ്കൂൾ, കോളേജ് വിദ്യാർഥികൾക്കായി ഒക്ടോബർ രണ്ട്, മൂന്ന് തീയതികളിൽ കണ്ണൂർ ഗവ. ടീച്ചേഴ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് (മെൻ)ൽ വിവിധ മത്സരങ്ങൾ നടത്തുന്നു. എൽ പി, യു പി വിഭാഗത്തിന് പെൻസിൽ ഡ്രോയിങ്, വാട്ടർ കളർ പെയിന്റിങ് ഹൈസ്കൂൾ, കോളേജ് വിഭാഗത്തിന് പെൻസിൽ ഡ്രോയിങ്, വാട്ടർ കളർ പെയിന്റിങ്, ക്വിസ്, ഉപന്യാസം, പ്രസംഗം എന്നിവയിലാണ് മത്സരം. മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്നവർക്ക് യഥാക്രമം 2500, 1500, 100 രൂപ വീതം ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും വിതരണം ചെയ്യും. വിജയികൾക്ക് ഒക്ടോബർ എട്ടിന് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാം.
ക്വിസ് മത്സരത്തിന് ഓരോ വിഭാഗത്തിനും ഒരു സ്കൂൾ/കോളേജിനെ പ്രതിനിധീകരിച്ച് രണ്ട് പേരടങ്ങുന്ന ഒരു ടീമിനും മറ്റ് മത്സരങ്ങൾക്ക് ഓരോ വിദ്യാഭ്യാസ സ്ഥാപനത്തെ പ്രതിനിധീകരിച്ച് ഓരോ വിഭാഗത്തിനും രണ്ട് പേർക്ക് വരെയും പങ്കെടുക്കാം. ഓരോ വിഭാഗത്തിനും പ്രതേ്യകം സാക്ഷ്യപത്രങ്ങൾ ഹാജരാക്കണം. ഹയർ സെക്കണ്ടറി വിദ്യാർഥികൾ കോളേജ് തലത്തിലാണ് മത്സരിക്കേണ്ടത്. പ്രസംഗ മത്സരവും ഉപന്യാസ മത്സരവും മലയാള ഭാഷയിൽ. ഫോൺ: 0497 2705105, 9447979151. വിശദ വിവരങ്ങൾ www.forest.kerala.gov.in ൽ ലഭിക്കും. സംസ്ഥാനതല മത്സരത്തിന് യോഗ്യരായ വിദ്യാർഥികൾക്കും കൂടെ പോകുന്ന ഒരാൾക്കും സ്ലീപ്പർ ക്ലാസ് ട്രെയിൻ/ബസ് നിരക്കും താമസ സൗകര്യവും നൽകും.
സീറ്റ് ഒഴിവ്
ഐ എച്ച് ആർ ഡിയുടെ കീഴിൽ ചീമേനി പള്ളിപ്പാറയിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ എംഎസ്സി, എംകോം, ബിഎസ്സി, ബികോം കോഴ്സുകളിൽ സീറ്റുകൾ ഒഴിവുണ്ട് ഫോൺ: 9447596129, 8547005052.
തൊഴിൽ മേള 30ന്
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജില്ലാ പ്ലാനിങ് ഓഫീസ് ഹാളിൽ സെപ്റ്റംബർ 30ന് രാവിലെ 9.30 മുതൽ ഉച്ച രണ്ട് മണി വരെ തൊഴിൽമേള നടത്തുന്നു. സ്വകാര്യമേഖലയിലെ 10 സ്ഥാപനങ്ങൾ പങ്കെടുക്കും.
പ്രിൻസിപ്പൽ, ഫാക്കൽറ്റി-കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, എച്ച് ആർ മാനേജർ, പ്രൊജക്ട്് മാനേജർ, അഡ്മിൻ മാനേജർ, സ്റ്റോർ മാനേജർ, മാർക്കറ്റിങ് മാനേജർ, യൂനിറ്റ് മാനേജർ, എസ് എ പി ബി1, ടെക്നിക്കൽ കൺസൽട്ടന്റ്, ഫിനാൻഷ്യൽ അനലിസ്റ്റ്, ലോജിസ്റ്റിക്ക് കോ ഓർഡിനേറ്റർ, ഓഡിറ്റ് അസിസ്റ്റന്റ്, മെർക്കെൻഡൈസർ, ജൂനിയർ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ജൂനിയർ അക്കൗണ്ടന്റ്, ബിസിനസ് ഡെവലപ്മെന്റ് മാനേജർ, ഇലക്ട്രിക്കൽ സൂപ്പർവൈസർ, ഇലക്ട്രിക്കൽ ടെക്നിഷ്യൻ, ഡിജിറ്റൽ മാർക്കറ്റിങ് പ്രൊമോട്ടർ, ഡിസൈനർ, ട്യൂട്ടേഴ്സ്, ഓഫീസ് അഡ്മിൻ, ടെലി-കാളർ, മെക്കാനിക്ക്, ട്രെയിനി ടെക്നീഷ്യൻ, സോഴ്സിങ് എക്സിക്യൂട്ടീവ്, സെക്യൂരിറ്റി എന്നീ തസ്തികകളിലാണ് നിയമനം.
യോഗ്യത: എം ബി എ ഇൻ ഇൻആർ, ഫിനാൻസ്, ഡിഗ്രി/പി ജി, പ്ലസ്ടു, എസ് എസ് എൽ സി, ഡിപ്ലോമ/ഐ ടി ഐ. താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിന് പങ്കെടുക്കാാം. ഫോൺ: 0497 2707610, 6282942066.
ഡിപ്ലോമ ലാറ്ററൽ എൻട്രി
2022-23 അധ്യയന വർഷത്തിലെ പോളിടെക്നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേക്ക് (ലാറ്ററൽ എൻട്രി) കണ്ണൂർ ഗവ. പോളിടെക്നിക് കോളേജിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള് തത്സമയ പ്രവേശനം സെപ്റ്റംബർ 30 ന് നടക്കും. കൂടുതൽ വിവരങ്ങൾക്ക് www.polyadmission.org/let. സന്ദർശിക്കുക