മുഖ്യമന്ത്രിയെ സമൂഹ മാധ്യമത്തിലൂടെ അസഭ്യ വര്‍ഷം നടത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ഇടുക്കി: മുഖ്യമന്ത്രി പിണറായി വിജയനെ സമൂഹ മാധ്യമത്തിലൂടെ അസഭ്യം പറഞ്ഞ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു.കലക്ടറേറ്റിലെ റവന്യു വിഭാഗം സീനിയര്‍ ക്ലര്‍ക്ക് കുണ്ടറ കാഞ്ഞിരകോട് രാജാവ് ഭവനില്‍ ബിജു അഗസ്റ്റിനാണ് നടപടിക്ക് വിധേയനായത്്.ഇടുക്കി ജില്ലാ കലക്ടറാണ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത്. സിപിഐഎം പേരയം ലോക്കല്‍ സെക്രട്ടറി ജെ ഷാഫിയാണ് പരാതിക്കാരന്‍. പരാതി ലഭിച്ചയുടന്‍ ജില്ലാ പൊലീസ് മേധാവി സൈബര്‍ ക്രൈം വിഭാഗത്തിന്റെ സഹായത്തോടെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *