വാര്‍ത്താസമ്മേളനമല്ല….അഭിമുഖം ആവശ്യപ്പെട്ട മാധ്യമങ്ങളെ ഒന്നിച്ച് ക്ഷണിച്ചതാണ്..മാധ്യമ വിലക്കില്‍ വിശദീകരണവുമായി ഗവര്‍ണര്‍

വിസിമാരുമായി ബന്ധപ്പെട്ട വിഷയത്തില്‍ കഴിഞ്ഞ ദിവസം രാജ്ഭവനില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ നാല് മാധ്യമങ്ങളെ വിലക്കിയെന്ന വാര്‍ത്തയില്‍ വിശദീകരണവുമായി ഗവര്‍ണര്‍. കൈരളി,ജയ്ഹിന്ദ്,മീഡിയ വണ്‍, അമൃത, സീ ന്യൂസ്, രാജ് ന്യൂസ്, റിപ്പോര്‍ട്ടര്‍ എന്നീ ചാനലുകളുടെ പ്രതിനിധികള്‍ക്കാണ് പ്രവേശനം നിഷേധിച്ചെന്നാണ് പരാതി ഉയര്‍ന്നത്. മെയിലിലൂടെ ആവശ്യപ്പെട്ടവര്‍ക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയെന്നായിരുന്നു ഗവര്‍ണറുടെ വിശദീകരണം. ഇതിനെതിരെ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് പുതിയ വിശദീകരണം വന്നിരിക്കുന്നത്.
വാര്‍ത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ‘കടക്ക് പുറത്ത്’ പരാമര്‍ശത്തെ കുറിച്ച് ഗവര്‍ണര്‍ വിമര്‍ശിച്ച് സംസാരിച്ചിരുന്നു. താന്‍ കടക്ക് പുറത്തെന്ന് പറയാറില്ലെന്നും ആരാണ് പറയുന്നതെന്നും നിങ്ങള്‍ക്ക് അറിയാമെന്നുമായിരുന്നു ഗവര്‍ണറുടെ പരാമര്‍ശം. മാധ്യമങ്ങളോട് ബഹുമാനമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.