നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍ ; എട്ട് വിസിമാരുടെ ശമ്പളം തിരികെ പിടിക്കും

ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കാതെ വിസിമാര്‍ ഹൈക്കോടതിയില്‍
നിലപാട് കടുപ്പിച്ച് ഗവര്‍ണറും എട്ട് വിസിമാരുടെ ശമ്പളം തിരികെ പിടിക്കും

തിരുവനന്തപുരം: വിസിമാര്‍ നിയമിക്കപ്പെട്ട് മുതലുള്ള ശമ്പളം തിരിച്ചുപിടിക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ന്റെ നീക്കം. എട്ട് വിസിമാര്‍ക്കെതിരെ വീണ്ടും കടുത്ത നീക്കങ്ങളാണ്
ഗവര്‍ണര്‍ നടത്തുന്നത്. വിസിമാര്‍ നിയമിക്കപ്പെട്ടത് മുതലുള്ള ശമ്പളം തിരിച്ചുപിടിക്കാനാണ് തീരുമാനം. ആരിഫ് മുഹമ്മദ് ഖാന്‍ അടുത്ത ദിവസം സംസ്ഥാനത്ത് തിരിച്ചെത്തിയാലുടന്‍ ഉത്തരവിറക്കും. എട്ട് വിസിമാരുടേയും നിയമനം യുജിസി മാനദണ്ഡങ്ങള്‍ ലംഘിച്ചതാണെന്നാണ് രാജ്ഭവന്‍ നിലപാട്. അത് കൊണ്ട് ചട്ടം ലംഘിച്ചുള്ള നിയമനത്തിന് നല്‍കിയ ശമ്പളം അനര്‍ഹമായാണെന്നും വിലയിരുത്തിയാണ് നടപടി.അതിനിടെ, ഗവര്‍ണരുടെ കാരണം കാണിക്കല്‍ നോട്ടീസ് ചോദ്യം ചെയ്ത് സംസ്ഥാനത്തെ വിസിമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത് ഹര്‍ജി നല്‍കി. കണ്ണൂര്‍ വി സി ഗോപിനാഥ് രവീന്ദ്രന്‍ അടക്കമുള്ളവരാണ് ഹൈക്കോടതിയെ സമീപിച്ചത്.
പുറത്താക്കാതിരിക്കാനുള്ള കാരണം കാണിക്കല്‍ നോട്ടീസിന് വിസിമാര്‍ ഗവര്‍ണ്ണര്‍ക്ക് രേഖാ മൂലം മറുപടി നല്‍കേണ്ട സമയ പരിധി നാളെ അവസാനിക്കുകയാണ്.ഗവര്‍ണര്‍ നല്‍കിയ നോട്ടീസ് നിയമ വിരുദ്ധമെന്നാണ് ഹര്‍ജിക്കാര്‍ വാദിക്കുന്നത്. ഹര്‍ജി ഇന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പരിഗണിക്കും. ഗവര്‍ണരുടെ കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഏഴ് വിസിമാരാണ് ഈ ആവശ്യം ഉന്നയിച്ചിട്ടുള്ളത്. ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *