മാധ്യമങ്ങളുടെ മൈക്കിന് മുന്നില്‍ വീണ്ടും ഗവര്‍ണര്‍….
മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനം ;പിന്നില്‍ നിന്നുളള യുദ്ധം മതിയാക്കണം

മുഖ്യമന്ത്രിയെ അതിരൂക്ഷമായി വിമര്‍ശിച്ച് വീണ്ടും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇന്നലെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനമുണ്ടായതിന് പിന്നാലെയാണിത്.
വിസിയുടെ അനാസ്ഥ താന്‍ ചൂണ്ടിക്കാണിച്ചു. അതുകൊണ്ടാണ് തന്നെ ആക്രമിക്കുന്നത്.. ഇത് തെളിയിക്കുന്ന എല്ലാ രേഖകളും പുറത്തുവിടും. കണ്ണൂര്‍ സര്‍വകലാശാലയില്‍ നടന്നത് ഗൂഢാലോചനയാണെന്നും ഗവര്‍ണര്‍ ആരോപിച്ചു.

‘കണ്ണൂരില്‍ മൂന്ന് വര്‍ഷം മുമ്പ് തനിക്കെതിരെ വധശ്രമം ഉണ്ടായി. പൊലീസ് കേസെടുത്തില്ല. ആഭ്യന്തര വകുപ്പിന്റെ ചുമതല ആര്‍ക്കാണ്. ഗവര്‍ണര്‍ പദവിയെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമം. മുഖ്യമന്ത്രി മറ നീക്കി പുറത്തുവന്നത് നന്നായി. ഇനിയെങ്കിലും പിന്നില്‍ നിന്നുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന് ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിക്ക് തനിക്ക് കത്തയച്ചു അത് ഉടന്‍ പുറത്ത് വിടും.

സര്‍ക്കാര്‍ നടപടികളിലെ വ്യത്യസ്ത അഭിപ്രായമുണ്ടെങ്കില്‍ നേരിട്ട് അറിയിക്കാതെ മാധ്യമങ്ങളുടെ മൈക്കിന് മുന്നില്‍ സംസാരിച്ച് കാര്യങ്ങള്‍ നിര്‍വഹിക്കുന്നത് ഭരണഘടന അനുശാക്കുന്ന രീതിയല്ലെന്ന് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *