വിവാദങ്ങള്‍ക്കിടെ വി.എസ് അച്യുതാനന്ദന്റെ വീട് സന്ദര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ തുറന്നപോര് നടക്കുന്നതിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദനെ വീട്ടിലെത്തി. സര്‍ക്കാര്‍ വിരുദ്ധ നിലപാടുകളുടെ പേരില്‍ ഗവര്‍ണര്‍ക്കെതിരെ ഇടതുപക്ഷത്തിന്റെ ശക്തമായ പ്രത്യക്ഷ സമരം തുടരുന്നതിനിടെയാണ് സന്ദര്‍ശനമെന്നത് ശ്രദ്ധേയമാണ്.
ഇന്ന് രാവിലെ പത്തു മണിയോടെയായിരുന്നു വിഎസിന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തി ഗവര്‍ണര്‍ സന്ദര്‍ശിച്ചത്. വി.എസിന്റെ മകന്‍ അരുണ്‍കുമാര്‍ അദ്ദേഹത്തെ സ്വീകരിച്ചു.പിറന്നാള്‍ ആശംസകള്‍ അറിയിക്കാനാണ് ഗവര്‍ണര്‍ എത്തിയതെന്നാണ് വിഎസിന്റെ കുടുംബം പ്രതികരിച്ചത്.വിഎസിന്റെ ആരോഗ്യാവസ്ഥ പരിഗണിച്ച് സന്ദര്‍ശകരെ അനുവദിക്കാത്തതിനാല്‍ കുടുംബാംഗങ്ങളെ കണ്ടാണ് ഗവര്‍ണര്‍ ആശംസ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *