സ്വാതന്ത്ര്യദിനത്തിലെ വിരുന്ന് റദ്ദാക്കി ഗവര്‍ണര്‍ ; ജനങ്ങള്‍ ദുരിതത്തിലായതിനാലാണെന്ന് വിശദീകരണം

സ്വാതന്ത്ര്യ ദിനത്തിന് ഗവര്‍ണര്‍ ഒരുക്കുന്ന വിരുന്ന് സത്കാരമില്ല. കനത്ത മഴമൂലം ജനങ്ങള്‍ക്കുണ്ടായ ദുരിതം കണക്കിലെടുത്താണ് വിരുന്നു സത്കാരം ഒഴിവാക്കിയതെന്ന് രാജ്ഭവന്‍ അറിയിച്ചു. മുഖ്യമന്ത്രി, മന്ത്രിമാര്‍, പൗരപ്രമുഖര്‍ തുടങ്ങിയവര്‍ക്കായി ആഗസ്റ്റ് 15ന് വൈകുന്നേരമാണ് പതിവായി വിരുന്ന് നല്‍കാറുള്ളത്. പ്രളയം, കോവിഡ് സമയങ്ങളില്‍ ചടങ്ങ് ഒഴിവാക്കിയിരുന്നു.

വിരുന്നിനായി(അറ്റ് ഹോം) മാറ്റിവെച്ച തുക മുഴുവന്‍ സംസ്ഥാനത്തെ മഴക്കെടുതി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനാണ് ഗവര്‍ണറുടെ തീരുമാനം. എന്നാല്‍ ഓര്‍ഡിനന്‍സ് വിഷയത്തില്‍ സര്‍ക്കാരും ഗവര്‍ണറുമായുളള തര്‍ക്കമാണ് ചടങ്ങ് മാറ്റി വയക്കാന്‍ കാരണമെന്നും ചില കോണുകളില്‍ നിന്നും വിമര്‍ശനമുയരുന്നു.

Leave a Reply

Your email address will not be published. Required fields are marked *