അസാധാരണ നടപടിക്കൊരുങ്ങി ഗവര്‍ണര്‍; സ്വന്തം നിലക്ക് ചാന്‍സലര്‍ നോമിനികളെ നിശ്ചയിക്കും

 കേരള സര്‍വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ അയോഗ്യരാക്കിയതിനു പിന്നാലെ വീണ്ടും അസാധാരണ നടപടിക്കൊരുങ്ങി ഗവര്‍ണര്‍. നവംബര്‍ നാലിന് തീരുമാനിച്ചിരിക്കുന്ന സെനറ്റ് യോഗത്തിന് മുമ്പ് സ്വന്തം നിലക്ക് ചാന്‍സലര്‍ നോമിനികളെ നിശ്ചയിക്കാനാണ് നീക്കം. അയോഗ്യരാക്കിയവര്‍ക്ക് പകരമാണ് പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കുക. പകരം പ്രതിനിധികളെ ഉടന്‍ ഗവര്‍ണര്‍ നിശ്ചയിക്കും.

ഗവര്‍ണറുടെ നീക്കങ്ങളെ നിയമപരമായി നേരിടാനാണ് അയോഗ്യരാക്കപ്പെട്ട പ്രതിനിധികളുടെ തീരുമാനം. സാധാരണ ഗതിയില്‍ സര്‍ക്കാര്‍ നിശ്ചയിച്ചു നല്‍കുന്ന പ്രതിനിധികള്‍ക്ക് ഗവര്‍ണര്‍ അംഗീകാരം നല്‍കാറാണ് പതിവ്. എന്നാല്‍ മുന്‍ ഗവര്‍ണര്‍ നിശ്ചയിച്ച പ്രതിനിധികള്‍ ഇത്തരത്തില്‍ നിയമിതരായതിനാല്‍ രാഷ്ട്രീയ നിര്‍ദേശം അനുസരിച്ച് പ്രവര്‍ത്തിച്ചു എന്ന് രാജ്ഭവന്‍ വിലയിരുത്തുന്നു. സി പി എം നിര്‍ദേശപ്രകാരം ഇവര്‍ യോഗത്തില്‍ നിന്ന് മനപ്പൂര്‍വം വിട്ടുനില്‍ക്കുകയായിരുന്നുവെന്നാണ് ഗവര്‍ണറുടെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *