അഞ്ചു ബില്ലുകളില്‍ ഒപ്പുവെച്ച് ഗവര്‍ണര്‍; വകുപ്പ് സെക്രട്ടറിമാരോട് വിശദീകരണം തേടിയെന്ന് സൂചന

തിരുവനന്തപുരം: നിയമസഭ പാസാക്കിയ അഞ്ചു ബില്ലുകളില്‍ ഒപ്പുവെച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിവാദങ്ങള്‍ ഇല്ലാത്ത ബില്ലുകളിലാണ് ഒപ്പുവെച്ചത്. വകുപ്പ് സെക്രട്ടറിമാരുടെ വിശദീകരണത്തെ തുടര്‍ന്നാണ് നടപടിയെന്നാണ് സൂചന.

അതേസമയം സര്‍വകലാശാല, ലോകായുക്ത ബില്ലുകളില്‍ ഒപ്പുവെക്കില്ലെന്ന നിലപാടില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണ് ഗവര്‍ണര്‍. നാല് ബില്ലുകളില്‍ തീരുമാനമായിട്ടില്ല. 11 ബില്ലുകളായിരുന്നു നിയമസഭയില്‍ പാസാക്കി ഗവര്‍ണറുടെ അംഗീകാരത്തിനായി എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *