തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരുമായുള്ള ഗവര്‍ണ്ണറുടെ പോരാട്ടത്തിന് ഹൈക്കോടതിയുടെ കൊട്ട് കിട്ടിയതോടെ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നല്ലകുട്ടിയായി. ഹൈക്കോടതിയില്‍ നിന്ന് തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിടുന്ന സാഹചര്യത്തില്‍ സര്‍ക്കാരുമായുള്ള ഏറ്റുമുട്ടവല്‍ മയപ്പെടുത്തിയിരിക്കുകയാണ് ഗവര്‍ണര്‍.
ഹൈക്കോടതി കൊട്ട് കിട്ടിയതോടെ വിസി നിയമനങ്ങളില്‍ സര്‍ക്കാരിന് പേരുകള്‍ നിര്‍ദ്ദേശിക്കാമെന്ന നിലയിലേക്ക് അദ്ദേഹം നിലപാട് മാറ്റി. കേരള സര്‍കലാശാല സെനറ്റ് അംഗങ്ങളുടെ നാമനിര്‍ദ്ദേശം പിന്‍വലിച്ചതും സേര്‍ച്ച് കമ്മിറ്റി രൂപവത്ക്കരണം ഹൈക്കോടതി റദ്ദാക്കിയതും തിരിച്ചടിയായതോടെയാണ് ഗവര്‍ണര്‍ ഏറ്റുമുട്ടല്‍ മയപ്പെടുത്തിയത്.
കോടതി വിധിയെ തുടര്‍ന്ന് വിസിമാരെ പുറത്താക്കാനുള്ള നോട്ടീസ് ഗവര്‍ണര്‍ നല്‍കിയെങ്കിലും ഉത്തരവ് നടപ്പാക്കുന്നത് കോടതി തടഞ്ഞിരിക്കുകയാണ്. ഇതിനെതിരെ ഗവര്‍ണറുടെ ഭാഗത്ത് നിന്ന് അപ്പീല്‍ സമര്‍പ്പിക്കാനുള്ള നീക്കം ഇല്ലെന്നാണ് പുറത്ത് വരുന്ന വിവരം. അതിനിടെ മാര്‍ച്ച് 31ന് സര്‍വീസിസില്‍ നിന്ന് വിരമിക്കുന്ന വിസി സിസ തോമസിന് പകരം ആരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് രാജ്ഭവന് കത്തെഴുതിയിട്ടുണ്ട്.
ഡിജിറ്റല്‍ സര്‍വകലാസാല വിസി സജിഗോപിനാഥിനെ നിമിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം നിരാകരിച്ചാണ് സിസ തോമസിന് വിസിയടെ ചുമതല ഗവര്‍ണര്‍ നല്‍കിയത്. എന്നാല്‍ സജി തോമസിന് ചുമതല നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്നാണ് ഇപ്പോള്‍ ഗവര്‍ണ്ണര്‍ പറയുന്നത്. ഇത് കോടതിയില്‍ നിന്നുള്ള വിമര്‍ശനങ്ങലെ തുടര്‍ന്നാണെന്നാണ് പുറത്ത് വരുന്ന വിവരം.