തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷാ ചുമതല സിആര്‍പിഎഫ് ഏറ്റെടുത്തതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമാകുന്നു. എന്നാല്‍ സിആര്‍പിഎഫ് സുരക്ഷ ഏറ്റെടുത്തതിന്റെ ഗൗരവം മനസിലാക്കാതെയാണ് പരിഹാസ രൂപേണയുള്ള പരാമര്‍ശങ്ങള്‍ മുഖ്യമന്ത്രി നടത്തിയതെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
സ്‌റ്റേറ്റിന്റെ തലവനെന്ന നിലയില്‍ സംസ്ഥാന പോലീസാണ് ഗവര്‍ണര്‍ക്ക് സുരക്ഷ ഒരുക്കേണ്ടത്. ഈ സംവിധനം പരാജയപ്പെട്ടതുകൊണ്ടാണ് സുരക്ഷ ഒരുക്കാന്‍ കേ
ന്ദ്രം സിആര്‍പിഎഫനെ അയച്ചത്
സംസ്ഥാന തലവനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ സംവിധാനത്തിന് കഴിഞ്ഞില്ലന്ന രാജ്ഭവന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസേന എത്തിയത്.
സംസ്ഥാനസര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് ശക്തമായ സുരക്ഷ ഒരുക്കുമെന്നും അടിയന്തിരമായി
സിആര്‍പിഎഫിനെ പന്‍വലിക്കണമെന്നുമായിരുന്നു മുഖ്യമന്ത്രി ആവശ്യപ്പെടേണ്ടിയിരുന്നത്. പകരം സിആര്‍പിഎഫ് സുരക്ഷ ഏറ്റെടുത്തതിന്റെ ഗൗരവം കുറച്ചുകൊണ്ട് സിആര്‍പിഎഫ് കേസെടുക്കുമോ എന്ന പരിഹാസമാണ് മുഖ്യമന്ത്രി ഉയര്‍ത്തിയത്.എന്നാല്‍ കേസെടുക്കേണ്ട കാര്യം സിആര്‍പിഎഫിന് ഇല്ലെന്നതാണ് വാസ്തവം.
ഗവര്‍ണറുടെ സഞ്ചാര സ്വാതന്ത്ര്യം തടയുമ്പോഴോ അദ്ദേഹത്തെ ആക്രമിക്കാന്‍ വരുമ്പോഴോ അവരെ നേരിടുക മാത്രമാണ് കേന്ദ്രസേനയുടെ ചുമതല. വെടിയുതിര്‍ക്കേണ്ട സാഹചര്യം വന്നാലും മേലധികാരികളുടെ ഉത്തരവിന് കാത്തുനില്‍ക്കേണ്ട ആവശ്യം നിയമപരമായി കേന്ദ്രസേനയ്ക്ക് ഇല്ല. ഗവര്‍ണ്ണറെ സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട കേന്ദ്ര സേന അവരുടെ ജോലി ചെയ്യുമ്പോള്‍ അവരെ തടയാന്‍ സര്‍ക്കാരിനോ പോലീസിനോ കഴിയില്ല.
സംസ്ഥാന മുഖ്യമന്ത്രി തന്നെ ഈ സാഹചര്യത്തിന്റെ ഗൗരവം നിസ്സാരവത്ക്കരിച്ചതാണ് നിയമവൃത്തങ്ങളെ അമ്പരപ്പിക്കുന്നത്. ഇത് ഗുരുതരമായ ക്രമസമാധ പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നും വിദ്യാര്‍ത്ഥികളായ യുവാക്കളെ കുരുതി കൊടുക്കുന്നതിന് തുല്യമാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു