സർക്കാർ ജീവനക്കാർക്ക് യൂ ട്യൂബ് ചാനൽ നടത്തുന്നതിന് വിലക്ക്

തിരുവനന്തപുരം: സർക്കാർ ജീവനക്കാർ സ്വന്തമായി യൂ ട്യൂബ് ചാനൽ തുടങ്ങാൻ പാടില്ലെന്ന് സർക്കാർ നിർദേശം. ആളുകൾ ചാനൽ സബ്ക്രൈബ് ചെയ്യുമ്പോള്‍ അതിൽ നിന്ന് വരുമാനമുണ്ടാകും. അത് ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിന് എതിരാണ്. യൂട്യൂബ് ചാനൽ തുടങ്ങാനുള്ള അനുമതി തേടി ഒരു അഗ്നിരക്ഷാ സേനാംഗം നൽകിയ അപേക്ഷ നിരസിച്ചാണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്.
ഇന്റര്‍നെറ്റിലോ, സോഷ്യല്‍ മീഡിയയിലോ ഒരു വീഡിയോയോ ലേഖനമോ പോസ്റ്റ് ചെയ്യുന്നത് വ്യക്തിഗത പ്രവര്‍ത്തനമായും ക്രിയാത്മക സ്വാതന്ത്ര്യമായും കണക്കാക്കാമെങ്കിലും, യുട്യൂബില്‍ അപ്ലോഡ് ചെയ്യുന്ന വീഡിയോകള്‍ ഒരു നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ വ്യക്തികള്‍ സബ്സ്ക്രൈബ് ചെയ്യുന്ന പക്ഷം അതിൽനിന്നു സാമ്പത്തിക നേട്ടമുണ്ടാകും. അത് 1960ലെ കേരള സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമായി കണക്കാക്കാവുന്നതാണ്.