ഓണം ആഘോഷിക്കാന്‍ റേഷന്‍ കട വഴി എല്ലാവര്ക്കും സര്‍ക്കാര്‍ വക ഭക്ഷ്യക്കിറ്റ്

തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാരിനെ ജനപ്രീയമാക്കിയ റേഷന്‍കട വഴിയുളള ഭക്ഷ്യകിറ്റ് ഒാണത്തിന് നല്‍കും.എല്ലാ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം. പതിമൂന്ന് ഇനങ്ങള്‍ അടങ്ങിയ കിറ്റ് തയ്യാറാക്കുന്നത് സപ്ലൈകോയാണ്. 1000 രൂപ വിലയുളള ഭക്ഷ്യകിറ്റ് സപ്ലൈകോയും വിതരണം ചെയ്യും.കിറ്റ് തയ്യാറാക്കുന്നതിന് സൗജന്യനിരക്കില്‍ സ്ഥലം കണ്ടെത്താന്‍ ശ്രമിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നുണ്ട്. പാക്കിങ് കേന്ദ്രം, ജീവനക്കര്‍ എന്നിവ തെരഞ്ഞെടുക്കുന്നതിന് ഉടന്‍ നടപടി ആരംഭിക്കാന്‍ എല്ലാ ഡിപ്പോ മാനേജര്‍മാര്‍ക്കും സപ്ലൈകോ സിഎംഡി നിര്‍ദേശം നല്കി.
പഞ്ചസാര, ചെറുപയര്‍, തുവരപരിപ്പ്, ഉണക്കലരി, വെളിച്ചെണ്ണ, ചായപ്പൊടി, മുളക് പൊടി, മഞ്ഞള്‍പൊടി, ഉപ്പ്, ശര്‍ക്കരവരട്ടി, കശുവണ്ടി, ഏലക്ക, നെയ്യ്, എന്നിവയാണ് കിറ്റില്‍ ഉണ്ടാവുക. റേഷന്‍ ഷോപ്പുകള്‍ വഴിയാണ് വിതരണം ചെയ്യുക.