ലൈസോള്‍ കുടിച്ച ഗ്രീഷ്മയുടെ ആരോഗ്യനില പുരോഗതിയിലേക്ക് : പൊലീസിന് വീഴ്ച സംഭവിച്ചെന്ന് തിരുവനന്തപുരം റൂറല്‍ എസ് പി

പാറശാല ഷാരോണ്‍ കൊലപാതകത്തിലെ പ്രതി ഗ്രീഷ്മയുടെ ആരോഗ്യ നില പുരോഗതിയിലേക്ക്. ഇന്ന് തന്നെ അറസ്റ്റ് രേഖാപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് പോലീസ്. ആത്മഹത്യാ ശ്രമത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന് തിരുവനന്തപുരം റൂറല്‍ എസ് പി ഡി ശില്‍പ. മുന്‍കൂട്ടി നിശ്ചയിച്ച പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ അല്ല ഗ്രീഷ്മയെ കൊണ്ടുപോയത്. മറ്റൊരു ശുചിമുറിയില്‍ കൊണ്ടുപോയത് ഗുരുതര വീഴ്ചയാണ്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും റൂറല്‍ എസ് പി പറഞ്ഞു. രേഷ്മയെ പുറത്തുളള ശുചിമുറിയിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.

ഷാരോണ്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി പ്രതി ഗ്രീഷ്മ പൊലീസിന് മൊഴി നല്‍കി. സ്വകാര്യ ചിത്രങ്ങളും ദൃശ്യങ്ങളും പ്രതിശ്രുത വരന് കൈമാറുമെന്ന് ഭയന്നു. പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും ആത്മഹത്യാ ഭീഷണി മുഴക്കിയിട്ടും ഷാരോണ്‍ വഴങ്ങിയിരുന്നില്ലെന്നും ഗ്രീഷ്മ അന്വേഷണസംഘത്തോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *