ഇനി ഭക്ഷണത്തില്‍ കല്ലുകടിച്ചാല്‍ ചിത്രം സഹിതം പരാതി നല്‍കാം; ഗ്രീവന്‍സ് പോര്‍ട്ടല്‍ മന്ത്രി വീണാജോര്‍ജ് ഉദ്ഘാനം ചെയ്തു

ഭക്ഷണത്തിൽ കല്ലുകടിച്ചാൽ ഇനി ചിത്രം സഹിതം പരാതി നൽകാം. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരാതി പോർട്ടലിലൂടെയാണ് ഈ സംവിധാനം. ​ഗ്രീവൻസ് പോർട്ടലാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. മായംകലർന്ന ഭക്ഷ്യവസ്തുക്കൾ, വൃത്തിഹീനമായ ചുറ്റുപാട്, പഴകിയ ഭക്ഷണം തുടങ്ങിയ പരാതികളെല്ലാം പോർട്ടലിലൂടെ അറിയിക്കാം.

പോർട്ടലിലൂടെ ജനങ്ങൾക്ക് പരാതി നൽകാനും തുടർന്ന് പരാതിയിൽ നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് അറിയാനും ജനങ്ങൾക്ക് സാധിക്കും. ഏത് സ്ഥാപനത്തെ കുറിച്ചാണോ പരാതിയുളളത് ആ സ്ഥാപനത്തിന്റെ വീഡിയോയും ചിത്രങ്ങളും ഉൾപ്പെടെ പരാതിപ്പെടാൻ ജനങ്ങൾക്ക് സാധിക്കും. ഇതിനു വേണ്ടിയുളള മൊബൈൽ ആപ്പ് ഉടൻ തന്നെ പ്രവർത്തനസജ്ജമാകും.

മന്ത്രി വീണാ ജോർജാണ് പോർട്ടലിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ചെറുധാന്യവർഷത്തിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഉദ്ഘാടനം. ഇതുകൂടാതെ ചെറുധാന്യ വർഷം 2023-ന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ് സംഘടിപ്പിച്ച ചെറുധാന്യ ഭക്ഷ്യവിഭവ പ്രദർശനമത്സരവും ഏകദിന സെമിനാറും മന്ത്രി ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *