രഹസ്യവിവരങ്ങള്‍ വെളിപ്പെടുത്തിയതിനാല്‍ ജീവന് ഭീഷണിയുണ്ടെന്ന് സായ് ശങ്കര്‍. ഹാക്കര്‍ മാപ്പുസാക്ഷിയാകുമോ?

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ സായ് ശങ്കര്‍ നിര്‍ണ്ണായകമായ വെളിപ്പെടുത്തലുകള്‍ നടത്തുന്നു. രേഖകള്‍ നശിപ്പിച്ച ഉപകരണങ്ങള്‍ അഭിഭാഷകരുടെ കൈയിലുണ്ടെന്നാണ് സായ് ശങ്കര്‍ പറയുന്നത്.രേഖകള്‍ നശിപ്പിച്ചതിന്റെ പ്രതിഫലം ഇതുവരെ ലഭിച്ചിട്ടില്ല. കേസുമായി ബന്ധപ്പെട്ട് 2021 ജനുവരി മുതല്‍ നടന്ന സംഭവങ്ങള്‍ തനിക്കറിയാം. അത് പുറത്ത് പറയാനാവുന്നതല്ല. അതിന്റെ പേരിലാണ് ജീവന് ഭീഷണിയുണ്ടെന്ന് പറയുന്നതെന്നും സായ് ശങ്കര്‍ വെളിപ്പെടുത്തി.ലാപ്‌ടോപ്പ് രാമന്‍പിള്ള അസോസിയേറ്റ്‌സിന്റെ കൈവശമാണുള്ളത്. മുംബൈയില്‍ കൊണ്ടുപോയ ഫോണുകളില്‍ ഇത്രയും രേഖകളില്ല.
ദീലീപ് നിഷേധിക്കുന്ന പല കാര്യങ്ങളും തെളിയിക്കുന്ന ചിത്രങ്ങളും നശിപ്പിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൊടതിയില്‍ രഹസ്യമൊഴി നല്‍കും. പൊലീസ് സുരക്ഷയൊരുക്കുമെന്നാണ് കരുതുന്നത്. സമ്മര്‍ദം താങ്ങാനാകാതെയാണ് കീഴടങ്ങിയതെന്നും സായ് പറഞ്ഞു.
നടിയെ ആക്രമിച്ച കേസില്‍ തെളിവ് നശിപ്പിച്ചതിനും ദിലീപിന്റെ പങ്കാളിത്തം തെളിയിക്കാനും ഏറ്റവും നിര്‍ണായകമാകാന്‍ പോകുന്നത് ഡിജിറ്റല്‍ തെളിവുകളാണ്. . സായ് ശങ്കര്‍ മാപ്പ് സാക്ഷിയാകാനുള്ള സാധ്യതയും വളരെ കൂടുതലാണെന്നാണ് വിലയിരുത്തപ്പെടുന്നത്. സായ് ശങ്കറിന് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു.