പാതിവില തട്ടിപ്പ്: ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ ആനന്ദകുമാര്‍ സുപ്രീംകോടതിയില്‍

പാതി വില തട്ടിപ്പ് കേസില്‍ ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സായിഗ്രാം എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ എന്‍ ആനന്ദകുമാര്‍ സുപ്രീംകോടതിയില്‍. തട്ടിപ്പില്‍ തനിക്ക് നേരിട്ട് ബന്ധമില്ലെന്നാണ് വാദം. മൂവാറ്റുപുഴ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പരിഗണിച്ച ജാമ്യാപേക്ഷയാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് തള്ളിയത്.

ആരോഗ്യസ്ഥതി അടക്കം ചൂണ്ടിക്കാണിച്ചായിരുന്നു ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയിലും ആനന്ദകുമാര്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.നേരത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആനന്ദ് കുമാറിനെ പിന്നീട് ജയിലിലേക്ക് മാറ്റിയിരുന്നു. 10 കേസുകളില്‍ അറസ്റ്റ് രേഖപ്പെടുത്തിയ ആനന്ദ് കുമാറിന് ആകെ രണ്ട് കേസുകളില്‍ മാത്രമാണ് ഇതുവരെ ജാമ്യം ലഭിച്ചിട്ടുള്ളത്. സംസ്ഥാനത്തുടനീളം 65 സീടുകളിലായി 153 എജിഒകളാണ് തട്ടിപ്പിന് ഇരയായിട്ടുള്ളത്. മുവാറ്റുപുഴയില്‍ മാത്രം 1853 പരാതിക്കാരുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *