സെക്രട്ടറിയേറ്റിലും ഹര്‍ത്താല്‍; ജോലിക്കെത്തിയത് 58 ശതമാനം ജീവനക്കാര്‍ മാത്രം

തിരുവനന്തപുരം : എന്‍ഐഎ റെയ്ഡിനെത്തുടര്‍ന്ന് പോപുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സെക്രട്ടറിയേറ്റിനെയും ബാധിച്ചു. ഇന്ന് സെക്രട്ടേറിയറ്റില്‍ ഹാജരായത് 58 ശതമാനം ജീവനക്കാര്‍ മാത്രമെന്ന് റിപ്പോര്‍ട്ടുകള്‍. രാവിലെ 10.30 വരെയുള്ള കണക്കനുസരിച്ച് 4882 ജീവനക്കാരില്‍ 2871 പേര് മാത്രമാണ് സെക്രട്ടേറിയറ്റില്‍ ജോലിക്ക് ഹാജരായത്. തലസ്ഥാനത്തെ മറ്റു പ്രധാന സര്‍ക്കാര്‍ ഓഫിസുകളിലും ഹാജര്‍നില കുറവായിരുന്നു. മറ്റ് ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകളിലും ഹാജര്‍ നിലയില്‍ ഇന്ന് കുറവ് വന്നിട്ടുണ്ട്.
ഹര്‍ത്താലില്‍ സംസ്ഥാനത്തു പലയിടത്തും വ്യാപക അക്രമങ്ങളാണ് അരങ്ങേറുന്ന വാര്‍ത്തകള്‍ ജീവനക്കാരെ യാത്ര ചെയ്യാതിരിക്കാന്‍ പ്രേരിപ്പിച്ചെന്നാണ് കരുതുന്നത്.അക്രമങ്ങളെ തുടര്‍ന്ന് പലയിടത്തും കെ എസ് ആര് ടി സി സര്‍വീസുകളും തടസപ്പെട്ടു.