അയൽ വാസിയെ അടിച്ച് കൊന്നു, മുങ്ങിയത് കേരളത്തിലേക്ക്; കൂടെ അമ്മയും, പലയിടങ്ങളിലായി താമസം, ഒടുവിൽ പിടിയിൽ

കോഴിക്കോട്: അയല്‍വാസിയെ കൊലപ്പെടുത്തി മുങ്ങിയ പ്രതി കേരളത്തില്‍ പിടിയില്‍. പശ്ചിമ ബംഗാള്‍ സ്വദേശി ജെന്നി റഹ്മാനാണ് പൊലീസിന്റെ പിടിയിലായത്. അയല്‍വാസിയെ കൊലപ്പെടുത്തിയ ഇയാള്‍ അമ്മയേയും കൊണ്ട് കേരളത്തിലേക്ക് മുങ്ങുകയായിരുന്നു. അമ്മയും കേസില്‍ പ്രതിയാണ്. അയല്‍വാസിയെ അടിച്ച് കൊല്ലുകയായിരുന്നു.
ജെന്നി റഹ്മാനും അമ്മയും കേരളത്തിന്റെ വിവിധ ഭാ?ഗങ്ങളില്‍ മാറി മാറി താമസിക്കുകയായിരുന്നു. അതിനിടയിലാണ് പിടിയിലായത്. ഒരു വര്‍ഷം മുമ്പാണ് കൊലപാതകം നടന്നത്. വടകര പൊലീസിന്റെ സഹായത്തോടെയാണ് പശ്ചിമ ബം?ഗാള്‍ പൊലീസ് പ്രതികളെ പിടികൂടിയത്. വ്യക്തി വൈരാ?ഗ്യത്തെ തുടര്‍ന്നാണ് അയല്‍വാസിയെ കൊലപ്പെടുത്തിയത് എന്ന് പൊലീസ് പറഞ്ഞു.