ഭക്ഷ്യസുരക്ഷാവകുപ്പ് ഹോട്ടല്‍ ജീവനക്കാരുള്‍പ്പെടെ ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ ഹെല്‍ത്ത് കാര്‍ഡിന് ഫെബ്രുവരി 28 വരെ സാവകാശം നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇത് രണ്ടാം തവണയാണ് സര്‍ക്കാര്‍ സമയം നീട്ടി നല്‍കുന്നത്. ഇത് വരെ 60 ശതമാനത്തോളം പേര്‍ കാര്‍ഡ് എടുത്തതായാണ് ഭക്ഷ്യസുരക്ഷാവകുപ്പ് കണക്കാക്കുന്നത്. ബാക്കിയുളളവരും കാര്‍ഡ് എടുക്കുന്നതിനുളള സൗകര്യം കണക്കിലെടുത്താണ് സര്‍ക്കാര്‍ തീരുമാനം.