തെക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തെക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 8 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശ്ശൂര്‍ ജില്ലകളില്‍ മുന്നറിയിപ്പ് നല്‍കി. ഈ മാസം 18 വരെ ശക്തമായ മഴ തുടരാന്‍ സാധ്യത. രണ്ട് ദിവസത്തിനകം തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം വിടവാങ്ങും. തുലാവര്‍ഷത്തിനുള്ള അന്തരീക്ഷ ഘടകങ്ങള്‍ അനുകൂലമാണ്.
ഈ ദിവസങ്ങളില്‍ ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. തെക്ക് പടിഞ്ഞാറാന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ നിലവിലുള്ള ചക്രവാതച്ചുഴി കന്യാകുമാരി തീരം വഴി തെക്ക് കിഴക്കന്‍ അറബിക്കടലിനും ലക്ഷദ്വീപ് മേഖലക്ക് മുകളില്‍ കേരള തെക്കന്‍ കര്‍ണാടക തീരത്തിനു സമീപം ഞായറാഴ്ചയോടെ എത്തിച്ചേര്‍ന്ന് ന്യുനമര്‍ദമായി ശക്തി പ്രാപിക്കാനാണ് സാധ്യത. ഒപ്പം കാലവര്‍ഷത്തിന്റെ വിട വാങ്ങലും തുലാവര്‍ഷത്തിന്റെ തുടക്കത്തെയും സൂചിപ്പിക്കുന്നതാണ് കേരളത്തിലെ മഴയെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
തെക്ക് പടിഞ്ഞാറാന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ നിലവിലുള്ള ചക്രവാതച്ചുഴി കന്യാകുമാരി തീരം വഴി തെക്ക് കിഴക്കന്‍ അറബിക്കടലിനും ലക്ഷദ്വീപ് മേഖലക്ക് മുകളില്‍ കേരള തെക്കന്‍ കര്‍ണാടക തീരത്തിനു സമീപവും ഞായറാഴ്ചയോടെ എത്തിച്ചേര്‍ന്ന് ന്യുനമര്‍ദമായി ശക്തി പ്രാപിക്കാനാണ് സാധ്യത. ഒപ്പം കാലവര്‍ഷത്തിന്റെ വിട വാങ്ങലും തുലാവര്‍ഷത്തിന്റെ തുടക്കത്തെയും സൂചിപ്പിക്കുന്നതാണ് കേരളത്തിലെ മഴയെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.