ഹൈബി ഈഡന്റേത് വ്യക്തിപരമായ അഭിപ്രായം, ഏക സിവില്‍ കോഡില്‍ ഗോവിന്ദനെതിരെ സുധാകരന്‍

കണ്ണൂര്‍: കൊച്ചി തലസ്ഥാനമാക്കണമെന്നത് ഹൈബി ഈഡന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. എറണാകുളം എം പി എന്ന നിലയില്‍ സ്വന്തം അഭിപ്രായം പറയാന്‍ ഹൈബിക്ക് അപകാശമുണ്ട്. അഭിപ്രായം പറയാന്‍ പാടില്ല എന്ന നിലപാട് പാര്‍ട്ടിക്കില്ല. കോണ്‍ഗ്രസിനകത്ത് ഈ വിഷയം ഹൈബി ഉന്നയിച്ചിട്ടില്ല. ഇതിനകത്ത് പൊതുവായ അഭിപ്രായമുണ്ട്. അത് അംഗീകരിച്ചാണ് കോണ്‍ഗ്രസ് മുന്നോട്ട് പോകുന്നത്. അതിലൊന്നും കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും കണ്ണൂര്‍ എംപി പറഞ്ഞു.

അതേസമയം യൂണിഫോം സിവില്‍ കോഡില്‍ ലീഗുമായി ചേരാന്‍ സി പി എമ്മിനാകില്ലെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി. എം വി ഗോവിന്ദന്റെ തലയ്ക്ക് അസുഖമുണ്ടോയെന്ന് ചോദിച്ച സുധാകരന്‍, എന്ത് ലക്ഷ്യം വെച്ചാണ് ഗോവിന്ദന്‍ മുസ്ലിം ലീഗിന്റെ കാര്യം പറയുന്നതെന്നും ചോദിച്ചു. മുസ്ലിം ലീഗും സിപിഎമ്മും തമ്മില്‍ എവിടെയെങ്കിലും എന്തെങ്കിലും ബന്ധമുണ്ടോ എംവി ഗോവിന്ദന്‍ മറുപടി അര്‍ഹിക്കുന്നില്ല. യൂണിഫോം സിവില്‍ കോഡില്‍ എ ഐ സി സി നിലപാട് കാത്തിരിക്കുകയാണ് തങ്ങള്‍ എല്ലാവരുമെന്നും കെ പി സി സി പ്രസിഡന്റ് വ്യക്തമാക്കി

 

Leave a Reply

Your email address will not be published. Required fields are marked *