കാസര്‍കോട് ജില്ലയില്‍ അതീവ ജാഗ്രത

കാസര്‍കോട്: രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ജാഗ്രതാ നിര്‍ദേശത്തിന്റെ ഭാഗമായി കാസര്‍കോഡ് ജില്ലയിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. മൂന്നു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പൊലീസ് കാവലും നിരീക്ഷണവും ഏര്‍പ്പെടുത്തി.

കാസര്‍ക്കോട് സീതാംഗോളിയില്‍ പ്രവര്‍ത്തിക്കുന്ന യുദ്ധവിമാനങ്ങളുടെ ഭാഗങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥാപനമായ എച്ച്.എ.എല്‍, ചൗക്കിയിലുള്ള സിപിസിആര്‍ഐ, പെരിയയിലെ കേന്ദ്ര കേരള സര്‍വ്വകലാശാല എന്നി സ്ഥാപനങ്ങളിലാണ് പൊലീസ് കാവലും നിരീക്ഷണവും ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *