വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെ മത്സ്യത്തൊഴിലാളികള്‍ സമരം :   ക്രമസമാധാന പ്രശ്നം ഉണ്ടാകാതെ നോക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം,

കൊച്ചി: തുറമുഖ നിര്‍മ്മാണത്തിനെതിരെയായി സമരം തടയുന്നതിന് പൊലീസ് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് അദാനി പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡും, നിര്‍മാണ കരാര്‍ കമ്ബനി ഹോവെ എന്‍ജിനീയറിങ് പ്രൊജക്‌ട്സും സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരി​ഗണിക്കും.

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെ മത്സ്യത്തൊഴിലാളികള്‍ സമരം നടത്തുന്നതിനാല്‍ പ്രദേശത്ത് ക്രമസമാധാന പ്രശ്നം ഉണ്ടാകാതെ നോക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. 

പൊലീസ് ഇക്കാര്യം ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു. എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാനും കോടതി നിര്‍ദേശം നല്‍കി. 11 ദിവസമായി തുടരുന്ന സമരം തുറമുഖ നിര്‍മ്മാണത്തിന് തടസമായിട്ടുണ്ടെന്ന് അദാനിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ദേശീയ പ്രധാന്യമുളള പദ്ധതി എഴ് ദിവസമായി മുടങ്ങി കിടക്കുകയാണ് സമയ ബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

വിഴിഞ്ഞത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച്‌ കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയക്കേണ്ടതില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. പ്രശ്ന പരിഹാരത്തിനു സംസ്ഥാനവും കേന്ദ്രവും ശ്രമം നടത്തുന്നുണ്ട്. ക്രമസമാധാന പ്രശ്നം ഉണ്ടെങ്കില്‍ സംസ്ഥാനം സിഐഎസ്‌എഫ് സുരക്ഷ ആവശ്യപ്പെടണമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കി.തുറമുഖ നിര്‍മ്മാണം നിര്‍ത്താനാവില്ലെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. നിര്‍മാണം നിര്‍ത്തിവെച്ച്‌ പാരിസ്ഥിതിക ആഘാത പഠനം നടത്തണമെന്നും മറ്റ് സാങ്കേതിക വിദ്യകള്‍ ഉണ്ടോയെന്ന് പരിശോധിക്കണ മെന്നുമായിരുന്നു സമരക്കാരുടെ ആവശ്യം. ഈ ആവശ്യമാണ് മുഖ്യമന്ത്രി അംഗീകരിക്കാതിരുന്നത്.പ്രശ്ന പരിഹാരത്തിനായി വിഴിഞ്ഞം സമരക്കാര്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു

.

Leave a Reply

Your email address will not be published. Required fields are marked *