കെ എസ് ആര്‍ ടി സി മാനേജ്‌മെന്റിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ജീവനക്കാരുടെ ശമ്പളം ബുധനാഴ്ചക്കു മുമ്പ് വിതരണം ചെയ്യണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. വരുമാനം വര്‍ധിപ്പിക്കാനുള്ള മാനേജ്മെന്റ് നടപടി സ്റ്റേ ചെയ്യില്ല. ബുധനാഴ്ചക്കകം ശമ്പളം വിതരണം ചെയ്യാമെന്ന് കെ എസ് ആര്‍ ടി സി ഹൈക്കോടതിയെ അറിയിച്ചു. ജസ്റ്റിസ് സതീഷ് നൈനാന്റെ ബഞ്ചാണ് കേസ് പരിഗണിച്ചത്.
ശമ്പളം നല്‍കാന്‍ സാധിക്കുന്നില്ലെങ്കില്‍ സ്ഥാപനം അടച്ചുപൂട്ടണമെന്ന് കോടതി ആവശ്യപ്പെട്ടു. സ്ഥാപനം പൂട്ടിയാല്‍ 26 ലക്ഷം ദിവസ യാത്രക്കാരെ ബാധിക്കുമെന്ന് കെ എസ് ആര്‍ ടി സി കോടതിയെ അറിയിച്ചു. യാത്രക്കാര്‍ വേറെ വഴി നോക്കിക്കൊള്ളുമെന്നായിരുന്നു ഇതിന് കോടതി നല്‍കിയ മറുപടി.