കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്രയെ വിമര്‍ശിച്ച് ഹൈക്കോടതി ; സാധാരണക്കാര്‍ക്കില്ലാത്ത സൗജന്യം എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും എന്തിനാണ്?’

കൊച്ചി: കെഎസ്ആര്‍ടിസി വലിയ പ്രതിസന്ധിയിലായിരിക്കെ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും സൗജന്യ യാത്ര അനുവദിക്കുന്നതിനെ വിമര്‍ശിച്ച് ഹൈക്കോടതി. സാധാരണക്കാര്‍ക്കില്ലാത്ത സൗജന്യം ജനപ്രതിനിധികള്‍ക്ക് അനുവദിക്കുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ അര്‍ഹരായവര്‍ക്ക് മാത്രമാണ് സൗജന്യ യാത്ര അനുവദിക്കേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു.
കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള പ്രതിസന്ധിയിലെ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഹര്‍ജി പരിഗണിച്ചത്.