കൊച്ചി: ഫ്ലാറ്റിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ സിനിമാ നടന്‍ ശ്രീജിത്ത് രവി നല്‍കിയ ജാമ്യാപേക്ഷ ഹൈക്കോടതി അനുവദിച്ചു.
മാനസിക രോഗത്തിന് ചികിത്സയിലാണെന്നും കുട്ടികളോട് അങ്ങനെ പെരുമാറിയത് സ്വഭാവ വൈകൃതത്തിന്‍റെ ഭാഗമായാണെന്നുമാണ് ശ്രീജിത്ത് രവിയുടെ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ശ്രീജിത്ത് രവിയുടെ അഛനും ഭാര്യയും കീഴ് കോടതിയിൽ ഇയാൾക്ക് ചികിത്സ നൽകാംമെന്ന് സത്യവാങ്മൂലം നൽകാനും ഇത്തരം കുറ്റകൃത്യം ആവർത്തിച്ചാൽ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.
കുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ തൃശ്ശൂർ വെസ്റ്റ് പോലീസ് ആണ് നടനെ കഴിഞ്ഞ മാസം ഏഴിന് പുലർച്ചെ അറസ്റ്റ് ചെയ്തത്. ഏതാനും വർഷങ്ങൾക്ക് മുൻപ് പാലക്കാട് വെച്ചും സമാനമായ കേസിൽ ശ്രീജിത്തിനെതിരെ കേസെടുത്തിരുന്നു. അന്ന് തന്നെ തെറ്റിദ്ധരിക്കുകയും കാര്യങ്ങൾ വളച്ചൊടിക്കുകയാണെന്നുമാണ് നടൻ പറഞ്ഞിരുന്നത്.