ഇലന്തൂര്‍ ഇരട്ടനരബലിക്കേസ് പ്രതി ലൈലയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ഇലന്തൂർ ഇരട്ടനരബലിക്കേസിലെ മൂന്നാം പ്രതി ലൈലയ്‌ക്ക് ജാമ്യമില്ല. ലൈലയുടെ ജാമ്യഹർജി ഹൈക്കോടതിയും തള്ളി. സ്ത്രീയെന്ന പരിഗണനയിൽ ജാമ്യം നൽകണം എന്നായിരുന്നു ലൈലയുടെ ആവശ്യം. പത്മ, റോസ് ലിൻ എന്നിവരെ നരബലി ചെയ്ത കേസുകളിൽ കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് ലൈല ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. എന്നാൽ, ലൈലയുടെ ആവശം കോടതി നിരാകരിച്ചു.

ജാമ്യം നൽകിയാൽ അത് അന്വേഷണത്തെ ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു. പ്രതികൾക്കെതിരായ മുഴുവൻ തെളിവുകളും കോടതിയിൽ ഹാജരാക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *